പയ്യന്നൂർ ഉപജില്ല ശാസ്ത്രമേളയിൽ ചെറുപുഴ ജെ എം യു പി സ്കൂളിന് മികച്ച വിജയം.

04/10/2024

പയ്യന്നൂർ ഉപജില്ലാ ശാസ്ത്രമേളയിൽ ചെറുപുഴ ജെ എം യു പി സ്കൂൾ മികച്ച വിജയം കരസ്ഥമാക്കി. പ്രവർത്തി പരിചയം, ഗണിതം, സയൻസ്,സാമൂഹ്യശാസ്ത്രം,ഐ.ടി  എന്നീ മേളകളിൽ  പങ്കെടുത്ത എല്ലാ കുട്ടികളും    മികച്ച വിജയം കരസ്ഥമാക്കി. വിവിധ മേളകളിലായി 56 ഓളം കുട്ടികൾ മത്സരിച്ചു. 12 കുട്ടികൾ ഒന്നാം സ്ഥാനവും 11 കുട്ടികൾ രണ്ടാം സ്ഥാനവും 9 പേർ മൂന്നാം സ്ഥാനവും നേടി.

പയ്യന്നൂർ ഉപജില്ലയിലെ ഓവറോൾ വിജയത്തിൽ 316 പോയിൻ്റുമായി യുപി സ്കൂളുകളിൽ ഒന്നാമതെത്തിയത്  ജെ എം യു പി ആണ്.

  • പ്രവർത്തി പരിചയ മേളയിൽ എൽ പി യിലും യുപിയിലും ഒന്നാം സ്ഥാനം .
  • ഗണിത മേളയിൽ എൽ പി യിൽ ഒന്നാം സ്ഥാനം യുപിയിൽ രണ്ടാം സ്ഥാനം
  • സയൻസ് മേളയിൽ എൽപിയിൽ ഒന്നാം സ്ഥാനവും യുപിയിൽ മൂന്നാം സ്ഥാനവും നേടി .
  • സാമൂഹ്യശാസ്ത്രമേളയിൽ എൽപി യിലും യുപിയിലും മൂന്നാം സ്ഥാനം കരസ്ഥമാക്കി.

ഇൻറർ ഡിസ്റ്റിക് ക്വിസ് കോമ്പറ്റീഷൻ മൂന്നാം സ്ഥാനം ജെ എം യു പി ക്ക്

14/08/2024

ജിഎച്ച്എസ്എസ് വയക്കര സ്കൂളിൻറെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് നടത്തിയ ഇൻറർ ഡിസ്റ്റിക് ക്വിസ് കോമ്പിറ്റീഷനിൽ ചെറുപുഴ ജെ എം യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ശ്രീപാർവതി നിഖിൽ രാജിനും അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ അനയ് കെ രാജ് മൂന്നാം സ്ഥാനം നേടി.

സ്വദേശ് മെഗാ ക്വിസ്: ഒന്നാം സ്ഥാനം ജെ എം യു പിക്ക്

10/08/2024

കെപിഎസ് ടി എ നടത്തിയ പയ്യന്നൂർ ഉപജില്ല സ്വദേശ് മെഗാ ക്വിസ്സിൽ ചെറുപുഴ ജെ എം യു പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ പാർവതി നികിൽ രാജിന് ഒന്നാം സ്ഥാനം.