ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/അംഗീകാരങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

പയ്യന്നൂർ ഉപജില്ല കായികമേളയിൽ എൽ പി വിഭാഗത്തിൽ ചെറുപുഴ ജെ എം യു പി സ്കൂൾ ചാമ്പ്യൻഷിപ്പ് നേടി എൽ പി, യുപി ഓവറോൾ വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

02/12/2023

പേരളം യുപി സ്കൂളിൽ നടന്ന മത്സരത്തിൽ എൽ പി, യുപി ഓവറോൾ വിഭാഗത്തിൽ എസ് ഐ ബി ടി എം തായ്‌നേരി 55 പോയിൻറ് ഒന്നാം സ്ഥാനം നേടിയപ്പോൾ 50 പോയിന്റ് നേടിയാണ് ചെറുപുഴ ജെ എം യു പി സ്കൂൾ രണ്ടാം സ്ഥാനത്ത് എത്തിയത്. മിനി കിഡിസ്, കിഡിസ് വിഭാഗത്തിൽ ആയിരുന്നു സ്കൂൾ താരങ്ങൾ മികവ് കാട്ടിയത് ഓട്ടം, ലോങ് ജമ്പ്, ഹൈജമ്പ്, റിലേ, സ്റ്റാൻഡിങ് മുതലായ മത്സരങ്ങളിൽ വാശിയേറിയ പോരാട്ടം ആണ് നടന്നത്. കായിക അധ്യാപകനായ എ ജെ വിജോയി നയിച്ച ചെറുപുഴ ജെ എം യുപി സ്കൂൾ താരങ്ങൾക്ക് ഒപ്പം സ്കൂൾ പ്രധാന അധ്യാപകൻ ഉണ്ണിക്കൃഷ്ണൻ, ടി പി പ്രഭാകരൻ, ശ്രീപാൽ, എന്നിവരും പ്രോത്സാഹനവുമായി ഒന്നിച്ചുണ്ടായിരുന്നു.

കണ്ണൂർ ജില്ലാ സർഗോത്സവത്തിൽ കാവ്യാലാപാനത്തിൽ രണ്ടാം സ്ഥാനം

28/11/2023

കൂത്തുപറമ്പ് പാട്യം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നവംബർ 26 മുതൽ 27 വരെ നടന്ന കണ്ണൂർ ജില്ലാസർഗോത്സവത്തിൽ യുപി വിഭാഗം കാവ്യാലാപാന മത്സരത്തിൽ ചെറുപുഴ ജെ എം യു.പി സ്കൂൾ വിദ്യാർത്ഥിനി വരദ സി.കെ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

പയ്യന്നൂർ ഉപജില്ല കലോത്സവത്തിൽ എൽ പി വിഭാഗം ഓവറോൾ കിരീടം  ജെ എം യു പി സ്കൂളിന്; യുപി വിഭാഗത്തിൽ മൂന്നാം സ്ഥാനവും

11/11/2023

നവംബർ 7 മുതൽ 11 വരെ ഷേണായി സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പയ്യന്നൂരിൽ വച്ച് നടന്ന പയ്യന്നൂർ ഉപജില്ലാ കലോത്സവത്തിൽ എൽ പി വിഭാഗം ഓവറോൾ കിരീടം  ജെ എം യു പി സ്കൂളിന്; യുപി വിഭാഗത്തിൽ മൂന്നാം സ്ഥാനവും

  • എൽ പി വിഭാഗം നാല് ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡും.
  • യു പി വിഭാഗം രണ്ട് ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡും
  • 6 ഇനങ്ങളിൽ രണ്ടാം (യുപി) സ്ഥാനവും
  • ഒരു ഇനത്തിൽ മൂന്നാം സ്ഥാനവും ലഭിച്ചു (യുപി).

1st A Grade LP

  • പദ്യം ചൊല്ലൽ അറബിക് - അംന അബൂബക്കർ
  • മാപ്പിളപ്പാട്ട് - അംന അബൂബക്കർ
  • പദ്യം ചൊല്ലൽ കന്നട - ശ്രീനിധി കെ വി
  • അഭിനയ ഗാനം ഇംഗ്ലീഷ് - ഹെല്ന റോബിൻ

1st A Grade UP

  • പദ്യം ചൊല്ലൽ ഹിന്ദി - അന്ന കാതറിൻ
  • തിരുവാതിര - വരദ സി കെ
  • പദ്യം ചൊല്ലൽ തമിഴ് - നിവേദ്യ സി കെ
  • പദ്യം ചൊല്ലൽ കന്നട - വരദ സി കെ

2nd A Grade UP

  • പദ്യം ചൊല്ലൽ മലയാളം - വരദ സി കെ
  • പദ്യം ചൊല്ലൽ ഉർദു - വരദ സി കെ
  • ലളിതഗാനം - അർജുൻ കെ പി
  • ശാസ്ത്രീയ സംഗീതം - അർജുൻ കെ പി
  • സംഘനൃത്തം - ഗംഗ വി വി
  • ദേശഭക്തിഗാനം - വരദ സി കെ

3rd A Grade UP

  • കുച്ചിപ്പുടി - ഗംഗാ വി വി

പയ്യന്നൂർ ഉപജില്ല പ്രവർത്തിപരിചയമേള എൽ പി വിഭാഗം നാലാം സ്ഥാനം ജെ എം യു പി സ്കൂളിന്

21/11/2023

(സ്ഥലം: മാതമംഗലം സ്കൂൾ)

4 ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡും .

3 ഇനങ്ങളിൽ എ ഗ്രേഡും

സെക്കൻഡ് എ ഗ്രേഡും സെക്കൻഡ് ബി ഗ്രേഡും ഓരോ ഇനങ്ങൾക്കും  ലഭിച്ചു.

എൽ പി വിഭാഗം

1st A GRADE

  • ഇലക്ട്രിക്കൽ വയറിങ് - ഐവാൻ വർഗീസ് IV B
  • ബാംബൂ പ്രൊഡക്ട് - ജെസ്വിൻ സേവിയർ IV A
  • മെറ്റൽ ഷീറ്റ് വർക്ക് - മുഹമ്മദ് ഷിഹാസ് കെ IV A
  • അഗർബത്തി മേക്കിങ് - സൂര്യ  കെ IV B

2nd A Grade

  • ത്രഡ് പാറ്റേൺ - ദൈവത്ത് ദീപു III C

3rd A Grade

  • പാം ലീവ്സ് - സവിൻ വി ആൻറണി III B

A Grade

  • എംബ്രോയിഡറി - ആരാധ്യ പി വി IV B
  • നെറ്റ് മേകിങ് - ജെസ്വ്വിൻ ജൊബി IV B
  • ക്ലേ മോഡലിംഗ് - സൂര്യ കിരൺ III A

B Grade

  • ബീഡ്സ് വർക്ക് - നെഹ എം ജി IV A

പയ്യന്നൂർ ഉപജില്ല പ്രവർത്തിപരിചയമേളയിൽ യുപി വിഭാഗത്തിൽ മൂന്നാം സ്ഥാനം ജെ എം യു പി സ്കൂളിന്

1st A Grade

ക്ലേ മോഡലിംഗ് - ദേവതീർത്ത് സുരേഷ് VII D

മെറ്റൽ ഷീറ്റ് വർക്ക് - അബ്ദുൽ മുനീഫ് പി എസ് 5 A

2nd A Grade

ബാംബൂ പ്രൊഡക്ട് - ഹരിദേവ് എൽ എസ് VII D

ബീഡ്സ് വർക്ക് - ദിവിന എം ഡി VII D

A Grade

നെറ്റ് മേക്കിങ് - ജോസ്വിൻ ജോബി VE

എംബ്രോയിഡറി വർക്ക് - ആയിഷത്തുൽ ഫാത്തിമ VIID

അഗർഭക്തി മേക്കിങ് - അൽക്ക കെ ബി VIID

കോക്കനട്ട് ഷെൽ പ്രൊഡക്ട് - ആദിത്യൻ എം VB

ത്രഡ് പാറ്റേൺ - ശ്രീഹരി പ്രകാശ് VIIB

പയ്യന്നൂർ ഉപജില്ല അറബി കലോത്സവം തുടർച്ചയായ പതിമൂന്നാം തവണയും ജെ എം യു പി സ്കൂൾ ചെറുപുഴ ഓവറോൾ ചാമ്പ്യന്മാരായി.

11/11/2023

5 ഇനത്തിൽ ഫസ്റ്റ് എ ഗ്രേഡും

2 ഇനത്തിൽ തേർഡ് എ ഗ്രേഡും

2 ഇനത്തിൽ എ ഗ്രേഡും നേടി.

മുഴുവൻ പോയിൻറ് ആയ 45 പോയിന്റും കരസ്ഥമാക്കി.

1st A GRADE

  • പദ്യം ചൊല്ലൽ - അംന അബൂബക്കർ IV D
  • കഥ പറയൽ - അംന അബൂബക്കർ IV D
  • പദ നിർമ്മാണം - മുഹമ്മദ് അബാൻ 1 C
  • കയ്യെഴുത്ത് - നജ ഫാത്തിമ III C
  • കിസ്സ് - നാദിയ എൻ IV ക്

3rd A Grade

  • ഖുർആൻ പാരായണം- ഫാത്തിമ ഫർഹ പി എസ് - IV D
  • സംഘഗാനം - അംന അബൂബക്കർ, നാദിയ എൻ, ഫാത്തിമ ഫർഹാ, നഫീസത്തുൽ മിസ്രിയ, അനസ് ടി എ, മുഹമ്മദ് ഫാരിസ്, ആഫ്ര ഫാത്തിമ

A Grade

  • അഭിനയ ഗാനം - നാദിയ  എൻ IV C
  • പദ്യം ചൊല്ലൽ - മുഹമ്മദ് ഫാരിസ് - IV C

പയ്യന്നൂർ ഉപജില്ല ഐടി മേളയിൽ ഓവറോൾ കിരീടം ജെ എം യു പി സ്കൂളിന് 2023-24

സി പി എൻ എസ് ജി എച്ച് എസ് എസ് മാതമംഗലത്ത് വെച്ച് നടന്ന പയ്യന്നൂർ ഉപജില്ല ഐടി മേളയിൽ ഓവറോൾ ചാമ്പ്യന്മാരായി ജെ എം യു പി സ്കൂൾ ചെറുപുഴ.

  • ഐടി ക്വിസ് - ഫസ്റ്റ് എ ഗ്രേഡ് - ആദിദേവ് മനോജ്
  • ഡിജിറ്റൽ പെയിൻറിംഗ് - പതിനൊന്നാം സ്ഥാനം -എയ്ഞ്ചൽ നീവ് സെബാസ്റ്റ്യൻ
  • മലയാളം ടൈപ്പിംഗ് -   ആറാം സ്ഥാനം - ഉത്തര ജയേഷ്

മലയാള മനോരമ നല്ല പാഠം എ ഗ്രേഡ് നേടി ജെ.എം. യു.പി സ്കൂൾ

09/08/2023

മലയാള മനോരമ നടപ്പിലാക്കുന്ന നല്ല പാഠം പദ്ധതിയുമായി ചെറുപുഴ ജെ.എം. യു.പി സ്കൂൾ നിരവധി വർഷങ്ങളായി സഹകരിച്ചു വരുന്നു. ജില്ലയിലെ അവാർഡുകൾ കൂടാതെ സംസ്ഥാന അവാർഡ് വരെ യോഗ്യത നേടിയിട്ടുണ്ട്.

ഈ വർഷം എ ഗ്രേഡ് നേടി, കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സ് ലെ കെ വി രാമൻ നായർ മെമ്മോറിയൽ ഹാളിൽ വച്ച് നടന്ന നല്ലപാഠം കണ്ണൂർ ജില്ലാതല അധ്യാപകസംഗമത്തിൽ കണ്ണൂർ സിറ്റി പൊലീസ്

കമ്മിഷണർ അജിത് കുമാരിൽ നിന്നും  കെ അജയകുമാർ ജെ എം യു പി സ്കൂളിനുള്ള അവാർഡ് ഏറ്റുവാങ്ങി.


നീന്തൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി: മുഹമ്മദ് റസീൻ എം

08/07/2023

കാസർഗോഡ് ജില്ല അക്വാറ്റിക്ക് അസോസിയേഷന്റെ നേതൃത്വത്തിൽ  ജൂലായ്‌ 8 ന് ബേക്കലിൽ വച്ച് നടന്ന

നീന്തൽ (100മീറ്റർ ഫ്രീ സ്റ്റൈൽ ബോയ്സ് ) മത്സരത്തിൽ ജൂനിയർ ആൻഡ് സബ്ജൂനിയർ വിഭാഗത്തിൽ

ഒന്നാം സ്ഥാനം കരസ്ഥമാക്കി ജെ എം യു പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് റസീൻ എം .

സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കി: പാർവതി സുനിൽ

05/07/2023

ചെറുപുഴ ജെ.എം.യു.പി.സ്കൂൾ വിദ്യാർത്ഥിനി പാർവതി സുനിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നടന്ന 64 മത് സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ കുറുവടി ഇനത്തിൽ സ്വർണ്ണ മെഡൽ നേടി. സബ്ജൂനിയർ വിഭാഗത്തിൽ മത്സരിച്ച ഈ മിടുക്കി ആറാം ക്ലാസ്സിലാണ് പഠിക്കുന്നത്. കാക്കയം ചാലിലെ ഇ.വി. സുനിൽകുമാറിന്റെയും ജയശ്രീയുടെയും മകളാണ്. രണ്ടാം ക്ലാസുകാരി ശിവാനി സഹോദരിയാണ് ചെറുപുഴ കാക്കയം ചാലിലെ  ശ്രീകൃഷ്ണ കളരിയിൽ  ശശി ഗുരുക്കളുടെ കീഴിൽ പരിശീലനം നടത്തി വരുന്നു.