ജാതിയേരി എം എൽ പി എസ്/അക്ഷരവൃക്ഷം/വൃത്തിയുള്ള പരിസരം,രോഗവിമുക്ത സമൂഹം

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തിയുള്ള പരിസരം, രോഗവിമുക്ത സമൂഹം

വൃത്തിയുടെ ഉറവിടം വൃത്തി ആരിൽനിന്ന് തുടങ്ങണം? വൃത്തി എവിടെ നിന്ന് തുടങ്ങണം? വൃത്തി നമ്മിൽ നിന്ന്തന്നെയാണ് തുടങ്ങേണ്ടത്. നമ്മുടെ വീടും പരിസരവുമാണ് നാം ആദ്യം വൃത്തിയാക്കേണ്ടത്. നമ്മുടെ ചുററും എത്ര എത്ര മാലിന്യങ്ങളാണുള്ളത്? ഒന്നു മനസ്സു വെച്ചാൽ നമുക്ക് നമ്മുടെ ചുറ്റുമുള്ള മാലിന്യങ്ങൾ ഇല്ലാതാക്കാം സ്കൂൾ പൊതുസ്ഥലങ്ങൾ നടവഴികൾ ഇടവഴികൾ ഇവയെല്ലാം നാം വൃത്തിയാക്കണം. ചുറ്റുപാട് വൃത്തിഹീനമായാൽ ഒരുപാട് രോഗാണുക്കൾ പെരുകും. അവ അനേകം രോഗങ്ങൾ ഉണ്ടാക്കും. എലിപ്പനി , ഡങ്കിപ്പനി ഇതുപോലുള്ള ഒരുപാട് രോഗങ്ങൾ അവഉണ്ടാക്കും. മറ്റുള്ളവർ വൃത്തിയാക്കുന്നതിനെ കുറിച്ച് നാം പ്രതീക്ഷിക്കരുത് നാം തന്നെ നമ്മുടെ പരിസരവും പൊതുസ്ഥലവും വൃത്തിയാക്കാൻ മുന്നേറണം. പൊതുസ്ഥലങ്ങളിലും നടവഴികളിലൊന്നും നാം തുപ്പരുത്. വെള്ളം കെട്ടികിടക്കുന്ന സാഹചര്യങ്ങളെ ഇല്ലാതാക്കാം. ഇപ്പോൾ നമ്മെയെല്ലാം ഭയപ്പെടുത്തുന്ന കൊറേ എന്ന മഹാമാരിയില്ലാതാക്കാൻ ശുചിത്വം അത്യാവശ്യമാണ്. ഇതിനെ തടയാൻ കൈയും മുഖവും ഇടക്കിടക്ക് സാനിസെറ്ററോ സോപ്പോ ഉപയോഗിച്ച് കഴുകേണ്ടതാണ്. നാമേവരും ഒന്നിച്ച് പരിശ്രമിച്ചു പരിസര ശുചിത്വം ഉറപ്പാക്കാം. നാമോരോരുത്തരും പരിസരം ശുചിത്വത്തോടെ സംരക്ഷിക്കാൻ ബാധ്യസ്ഥരാണ്.

ഹഫീഫാത്വിമ P
5 A ജാതിയേരി എം എൽ പി എസ്
നാദാപുരം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം