ജവഹർ എൽ പി എസ് തെന്നൂർ/അക്ഷരവൃക്ഷം/കൂട്ടിലടച്ചകിളി

Schoolwiki സംരംഭത്തിൽ നിന്ന്
കൂട്ടിലടച്ചക്കിളി

കൂട്ടിലടച്ച തത്തമ്മപ്പെണ്ണേ
നിൻ ദുഃഖം ഞാനിന്ന് അറിഞ്ഞീടുന്നു
കെട്ടിയിട്ടൊരു പൂവാലിപ്പശുവേ
നിൻ മനം ഞാനിന്ന് അറിഞ്ഞീടുന്നു
ഞാനിന്നു നിങ്ങളെപ്പോലെയല്ലോ
എന്താണ് എൻ ചുറ്റിലും എന്നും അറിയില്ല
പാറിപ്പറക്കുന്ന പൂമ്പാറ്റപ്പെണ്ണേ
നിനക്കിത്തരം ചിന്തകളൊന്നുമില്ലേ
എന്ന് അവസാനിക്കും ഈ വിനകൾ
എന്നതും ചിന്തിക്കാനാവതില്ല
 

ആലിയാഫാത്തിമ
4 ജവഹർ എൽ പി എസ് തെന്നൂർ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത