Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി നശിപ്പിക്കുന്നതിനെതിരെ
കുരുവിയും മക്കളും ഓലതൻ തുമ്പിലായ്
ജീവിതം തുഴയാൻ തുടങ്ങി
അച്ഛനും അമ്മയും മരുമക്കളും
മക്കളും മുത്തശ്ശനും മുതുമുത്തശ്ശിയും
ചെറുമക്കളും വലിയൊരു ലോകം
ഒറ്റത്തടിയുള്ള തെങ്ങോല തുമ്പിലാ-
ചെറു ചെറു കൂടുകൾ ചാഞ്ഞു
മഞ്ഞനിറമുള്ള വയലേലകൾ, വിലമുറ്റിയ
പതിരേറെയില്ലാത്ത പാടം
മാവും മന്ദാരവും വാഴയും പേരയും
നാട്ടുഫലങ്ങളാൽ ഏറെ സമൃദ്ധമാം ലോകം
ചെമ്പരത്തി നാട്ടുതെച്ചി സുഗന്ധം പരത്തും ഇലഞ്ഞി
പാരിജാതം തുടങ്ങി തേൻ നിറയുന്ന പൂക്കളും ഏറെ
ഇത്ര സമൃദ്ധമാം ലോകത്തിറങ്ങിയാൽ-
കുരുവി ആവശ്യമുള്ളതേ നേടൂ
എന്നിട്ടും കുരുവിക്ക് വർഷങ്ങൾ പോകവേ
ദാരിദ്ര്യം ഏറെയായ് വന്നു
ഇതിനിടെ കുരുവിയുടെ കുടുംബം
അതിവിശാലമായ് വളർന്നു
മറ്റുള്ള തെങ്ങിലും പ്ലാവിലും പുന്നമരത്തിലും
കുരുവി കൂടുകൾ നിറഞ്ഞു
ഒരു ദിനം കുഞ്ഞുകുറുമ്പൻ കുരുവികൾ
മനുഷ്യന്റെ കെണിയിലും പെട്ടു
കുരുവി തൻ മാംസവും ഏറെ രുചികരം!
എന്നാലതിനെ പിടിച്ചങ്ങു തിന്നാം
സഹികെട്ട കുരുവികൾ സ്വസ്ഥത നേടുവാനേറെ-
ഉയരത്തിൽ കൂടുകൾ കെട്ടി
പിന്നെയും ആർത്തികൾ തീരാത്ത മാനുഷൻ
മണ്ണുമാന്തി യന്ത്രവും കൊണ്ടിങ്ങു പോന്നു
തെങ്ങുകൾ മാവുകൾ വൃക്ഷലതാദികൾ സർവ്വതും-
ചുവടോടെ മറിച്ചിട്ടു മൂപ്പർ
മുണ്ടകൻ വിളയുന്ന വിസ്തൃത പാടത്തെ
ജെ സി ബി മണ്ണിട്ട് മൂടി
മനുഷ്യൻ നശിപ്പിച്ച സമൃദ്ധമാം ലോകത്തിൻ
കുരുവിയിനിയെങ്ങനെ വാഴും
വാഴുവാനാവശ്യമായുള്ള ഭക്ഷണം
കുരുവിക്കിനിയാര് നൽകും
മനുഷ്യന് കഴിയുന്നു സൗധങ്ങൾ കെട്ടുവാൻ
ബോംബിടാൻ, ചൊവ്വയിൽ പോകാൻ
ഇവിടെ, പ്രകൃതിയെ ജീവജാലങ്ങളെ
സംരക്ഷിക്കാനാരുണ്ട് ഭൂവിൽ?
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത
|