ജമാഅത്ത് എ യു പി സ്‌ക്കൂൾ ചെമ്മനാട്/അക്ഷരവൃക്ഷം/ -ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം
കുട്ടികൾ നാളെയുടെ വാഗ്‌ദാനങ്ങളാണ്. അവരുടെ ആരോഗ്യവും ശുചിത്വവും ആരോഗ്യ ലോകത്ത് അത്യന്താപേക്ഷിതമാണ് . വ്യക്തി ശുചിത്വം എന്നത് പോലെ തന്നെ നമ്മുടെ ചുറ്റുമുള്ള സമൂഹത്തെയും സംരക്ഷിക്കേണ്ട ചുമതല നമ്മുടേതാണ് . വ്യക്തി ശുചിത്വം കുട്ടികളിൽ ചെറിയ പ്രായം മുതലേ വളർത്തി എടുക്കേണ്ട ശീലങ്ങളാണ് . ദിവസവും രണ്ടു നേരം കുളിക്കുക , പല്ലു തേക്കുക ,നഖം വെട്ടുക തുടങ്ങിയ കാര്യങ്ങൾ ഒരു വ്യക്തിയുടെ ശരീരത്തെ സംരക്ഷിക്കാനുള്ള മാർഗങ്ങളാണ് . എന്നാൽ കേവലം വ്യക്തി ശുചിത്വം കൊണ്ടു മാത്രം കാര്യമില്ല . അവരിൽ പരിസര ശുചീകരണത്തിൻ്റെ ആവശ്യകതയുടെ വിവേക പൂർണ്ണമായ ചിന്ത കൂടി ഉടലെടുക്കേണ്ടതാണ് . ഉദാഹരണത്തിന് ക്ലാസ് മുറികളിൽ നാം അലക്ഷ്യമായി കടലാസുകൾ വലിച്ചെറിയരുത് . അത് പോലെ തന്നെ പ്ലാസ്റ്റിക് തുടങ്ങിയവ പരിസരത്തും വലിച്ചെറിയരുത് . അത് വേണ്ടത് പോലെ നാം സംസ്‌കരിക്കണം . മനുഷ്യൻ്റെ വിവേക രഹിതമായ പല നടപടികളിലൂടെയും പരിസരം മാലിന്യമാക്കുന്നു . വ്യക്തി ശുചിയാവുന്നത് പോലെ തന്നെ ചുറ്റുമുള്ള പരിസ്ഥിതിയും ശുചിയാകുമ്പോൾ സമൂഹം നന്മ നിറഞ്ഞതാകുന്നു.
നേഹ കെ.വി
4 B ജമാഅത്ത് എ യു പി സ്‌ക്കൂൾ ചെമ്മനാട്
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം