ജമാഅത്ത് എ യു പി സ്‌ക്കൂൾ ചെമ്മനാട്/അക്ഷരവൃക്ഷം/ കുഞ്ഞാറ്റയുടെ സന്തോഷം

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞാറ്റയുടെ സന്തോഷം

പ്രിയപ്പെട്ട കൊറോണ... നീ വന്നതിൽ ഏറ്റവും സന്തോഷിക്കുന്നത് എന്റെ അനിയത്തി കുഞ്ഞാറ്റയാണ്. എന്നും രാവിലെ അച്ഛനുമമ്മയും ഓഫീസിലും, ഞാൻ സ്കൂളിലും പോയ ശേഷമാവും അവൾ ഉണരുക. പിന്നെ അവളെ നോക്കുന്നത് വേലക്കാരി അമ്മിണി ചേച്ചിയാണ്. സ്കൂൾ വിട്ട ശേഷം മ്യൂസിക് ക്ലാസും, കരാട്ടെ ക്ലാസും കഴിഞ്ഞു ഞാൻ വീട്ടിലെത്തുമ്പോഴേക്കും അടുക്കളയിൽ അമ്മയുടെ തിരക്ക് കഴിഞ്ഞിട്ടുണ്ടാവില്ല. അച്ഛനാണെങ്കിൽ ഓഫീസിൽ നിന്ന് നേരെ ലൈബ്രറിയിലോ ക്കെ കേറി വീട്ടിൽ എത്തുന്നത് ഏഴുമണിയാവും. അച്ഛന്റെ കുളിയും, എന്റെ പഠനവും, അമ്മയുടെ പാചകവും കഴിയുമ്പോഴേക്കും അവൾ ഉറങ്ങിയിരി ക്കും. നീ വന്നത് കൊണ്ട് സന്തോഷിക്കുന്ന കുറെ പേരുണ്ടാകും എന്റെ കുഞ്ഞാറ്റയെപോലെ. അവളെ സ്നേഹിക്കാനും, ഓമനിക്കാനും ഇനി ഞങ്ങൾ സമയം കണ്ടെത്തും. നീ വന്നിട്ട് ഒരുപാട് പേരുടെ ജീവനുകൾ ആണ് എടുത്തതെന്ന് അവൾക്കറിയി ല്ലല്ലോ. നീ കാരണം ഒരുപാട് ആളുകൾ ഇന്ന് സങ്കടപെട്ടിരിക്കുന്നു. അതുകൊണ്ട് നീ ഈ ലോകത്തു നിന്ന് പോകണം. നിന്നെ ഒത്തിരി സ്നേഹിക്കുന്ന കുഞ്ഞാറ്റയുടെ ഏട്ടൻ ആണ് പറയുന്നത്.... നന്ദി.. എന്ന് സ്നേഹത്തോടെ


മയൂഖ്. എ
1 A ജമാഅത്ത് എ യു പി സ്‌ക്കൂൾ ചെമ്മനാട്
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ