ചൊവ്വ എച്ച് എസ് എസ്/ലിറ്റിൽകൈറ്റ്സ്/2024-27

സ്ക്കുൾതല ക്യാമ്പ് 2025
ചൊവ്വ സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ് സമ്മർ ക്യാമ്പ് നടത്തി
ചൊവ്വ HS സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ സമ്മർ ക്യാമ്പ് 2025 മെയ് 28 ബുധനാഴ്ച സ്കൂളിൽ വെച്ച് നടന്നു. പ്രിൻസിപ്പൽ ശ്രീമതി സരിത പികെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തൊട്ടട SN ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ കൈറ്റ് മാസ്റ്റർ ശ്രീ രവീന്ദ്രൻ മാസ്റ്റർ ക്ലാസിന് നേതൃത്വം നൽകി. ഇന്നത്തെ സമൂഹത്തിൽ വളരെ പ്രാധാന്യമുള്ള സോഷ്യൽ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങളും വീഡിയോ, റീൽ നിർമ്മാണം എന്നിവയുമായി ബന്ധപ്പെട്ട ചർച്ചകളും ആക്ടിവിറ്റുകളുമാണ് ക്യാമ്പിൽ നടന്നത്. കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ച് അധ്യാപകരുടെ നിർദ്ദേശാനുസരണം വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി വീഡിയോ ചിത്രീകരണം നടത്തി. ഗ്രൂപ്പുകളുടെ വീഡിയോ ക്ലാസിൽ പ്രദർശനം നടത്തി. അധ്യാപകർ കൂടുതൽ നിർദ്ദേശങ്ങൾ നൽകുകയും വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ആയ ആയ Kden Live കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു. സ്കൂൾ തുറക്കുമ്പോഴേക്കും പ്രവേശനോത്സവം, പരിസ്ഥിതി ദിനം, ലിറ്റിൽ കൈറ്റ്സ് അപ്ടിട്യൂഡ് ടെസ്റ്റ് ഇവയുമായി ബന്ധപ്പെട്ട പ്രമോഷൻ വീഡിയോ നിർമ്മിക്കുവാനുള്ള നിർദ്ദേശങ്ങൾ നൽകി.
| Home | 2023 - 26 | 2024 - 27 | 2025 - 28 |