ചെറുവാഞ്ചേരി വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/നൊമ്പരം

Schoolwiki സംരംഭത്തിൽ നിന്ന്
നൊമ്പരം

ഇറ്റലിയിൽ എങ്ങും കൊറോണ രോഗം പടർന്നു പിടിക്കുകയാണ്. സന്തോഷവും സാഫല്യ പൂർണവുമായ ജീവിതമാണ് ജൂലിയുടെയും മകൻ ജാക്കിന്റെയും. ചിരി മാഞ്ഞു പോയ മുഖത്ത് പ്രായം ചുളിവുകൾ വീഴ്ത്തി. ജീവിതത്തിൽ ഇരുളുകൾ നിറഞ്ഞ സമയത്തായിരുന്നു ഒരു സ്വപ്നം പോലെ എന്റെ കുഞ്ഞ് ജനിച്ചത്. പ്രപഞ്ച പ്രകാശത്തിന്റെ ജനാലകൾ തുറന്നിട്ട് സൗഹ്രദങ്ങളും ബന്ധങ്ങളും സ്വപ്നം കണ്ടു ജീവിതത്തിലേക്ക് കടക്കുകയായിരുന്നു. അവൾ അറിഞ്ഞിരുന്നില്ല കൊറോണ വൈറസ് എന്ന അദൃശ്യ ശക്തി അവളുടെ ശരീരത്തിലേക്ക് കടന്നു കൂടിയത്. പെട്ടെന്ന് എല്ലാം സംഭവിച്ചു. കോവിഡ് അടിച്ചേൽപ്പിച്ച ഒറ്റപെടുത്തലിന്റെയും അടച്ചിരിപ്പിന്റെയും ദിനങ്ങൾ ജീവിത ശൈലികളും ഗതിവേഗങ്ങളും മാറ്റേണ്ടിവന്നു. ജീവന് തുല്യം സ്നേഹിക്കുന്ന തന്റെ കുഞ്ഞിനെ ഒന്ന് തൊടാൻ പോലും പറ്റാതെ ജീവിക്കാൻ മറന്നു പോയ ജീവിതം ഉടഞ്ഞു പോയ ബന്ധ്ങ്ങൾ ക്ഷയിച്ച ആരോഗ്യം ഉറക്കമില്ലാത്ത രാത്രികൾ. 18 മാസം പ്രായമുള്ള മകൻ അമ്മയെ കാണാൻ നിർത്താതെ കരച്ചിൽ തുടങ്ങി. ദൂരെ നിന്ന് തന്റെ മകനെ അമ്മ ഒരു നോക്ക് നോക്കി. അമ്മയുടെ ആഗ്രഹവും. തന്റെ മകനെ ഒരിക്കൽ കൂടി നെഞ്ചോടു ചേർത്ത് വെക്കണമെന്നായിരുന്നു ആരോഗ്യ പ്രവർത്തകർ അമ്മയെ രക്ഷാവസ്ത്രങ്ങൾ കൊണ്ട് പൊതിഞ്ഞു. അമ്മയുടെ മാറിൽ കിടന്ന ആ കുഞ്ഞു കരച്ചിൽ നിർത്തി നിശബ്ദനായി. 'അമ്മ ദൈവത്തിന്റെ വിളി കേട്ട് നിത്യ നിശബ്ദയും. കാണികളുടെ കണ്ണുകൾ നിറഞ്ഞൊഴുകി .

അമീൻ ഇ കെ
4B ചെറുവാഞ്ചേരി വെസ്റ്റ് എൽ പി സ്കൂൾ , കണ്ണൂർ , കൂത്തുപറമ്പ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം