ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/അക്ഷരവൃക്ഷം/പ്രതിരോധിക്കാം അതിജീവിക്കാം
പ്രതിരോധിക്കാം അതിജീവിക്കാം
നമ്മുടെ നാട് ഇന്ന് വളരെ പ്രതിസന്ധി ഘട്ടത്തിലാണ് അല്ലെങ്കിൽ പ്രതിസന്ധി നേരിടുകയാണ് . പരിസ്ഥിതിയോട് നമ്മൾ ചെയ്ത തെറ്റായ പ്രവർത്തികൾക്ക് പ്രകൃതിയുടെ പകരം വീട്ടിലും ആകാം ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്ന ഈ മഹാവിപത്ത്. ചൈനയിൽ നിന്ന് ഉത്ഭവിച്ചു എന്ന് പറയുന്ന അല്ലെങ്കിൽ പറയപ്പെടുന്ന ഈ കൊറോണാ വൈറസ് മഹാമാരി ഇന്ന് ലോകത്തെ തന്നെ കീഴടക്കിക്കഴിഞ്ഞു. പ്രകൃതിയോട് നമ്മൾ ചെയ്ത അകൃത്യ ങ്ങൾക്ക് പ്രകൃതി തന്ന മറുപടി നമ്മൾ കഴിഞ്ഞ രണ്ടു വർഷങ്ങളായി അനുഭവിച്ചിരുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി നാം അനുഭവിച്ചു കൊണ്ടിരുന്ന പ്രളയം ഇതെല്ലാം നമ്മൾക്ക് പ്രകൃതി തന്ന തിരിച്ചടികളാണ്. അതുപോലെ നമ്മുടെ നാട്ടിൽ വേറൊരു വേറൊരു വൈറസ് ബാധയും കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി സ്ഥിതീകരിച്ചിരുന്നു. കേരളത്തിനു നേരെ വന്ന ആ മഹാമാരിയും പ്രകൃതിക്കെതിരെ നാം ചെയ്ത ദുഷ്കൃത്യങ്ങൾക്കുള്ള മറുപടിയായി വേണം നാം അനുമാനിക്കാൻ. ഈ മൂന്ന് മഹാമാരി കളെയും നമ്മൾ നമ്മുടെ കയ്യിൽ നിന്നും കൈമോശം വരാതെ പോയ സ്നേഹം കൊണ്ടും സാഹോദര്യം കൊണ്ടും നേരിട്ടു ചെറുത്തു തോൽപിച്ചു. പ്രകൃതി നമ്മുടെ നേരെ തിരിച്ചടിക്കുന്നത് നമ്മൾ നമ്മുടെ സ്നേഹവും സാഹോദര്യവും ഒത്തൊരുമയും മറന്ന് പരസ്പരം മത്സരിച്ച് പ്രകൃതിയെ ആക്രമിച്ച് കീടക്കുമ്പോഴാണ് .നമ്മളെ പോലെ തന്നെ പ്രകൃതിയും അതിനു വേദനയ്ക്കുമ്പോൾ തിരിച്ചടിക്കും അപ്പോൾ നമുക്ക് നമ്മുടെ സ്നേഹവും സാഹോദര്യവും മനസ്സിലാകും ആ സമയം നാം ഒന്നിച്ചു നിൽക്കും. പക്ഷേ എല്ലാം പഴയതുപോലെ ആകുമ്പോൾ നാം വീണ്ടും പഴയതു പോലെ ആകും ഇപ്പോൾ പ്രകൃതിയെ വേദനിപ്പിക്കുന്നത് അതിൻറെ മൂർദ്ധന്യത്തിലെത്തി നിൽക്കുകയാണ് . അത് പ്രകൃതിയുടെ ക്ഷമയുടെ നെല്ലിപ്പലക കടന്നിരിക്കുകയാണ് ആ സമയത്താണ് ഈ വൈറസ് തിരിച്ചടിയായി പ്രകൃതി നൽകുന്നത് . ലോകത്തിൽ ഇതുവരെ പ്രതിരോധമരുേന്നോ പ്രതിരോധ വാക്സിനേഷനോ കണ്ടുപിടിച്ചിട്ടില്ല. ഒരു വൈറസിനെ ഒരു മഹാമാരിയെ പ്രകൃതി നമുക്ക് തിരിച്ചടിയായി നൽകി ഈ മഹാവിപത്തിൽ ഒരു ലക്ഷത്തിൽപരം ആളുകൾക്ക്ജീവൻ നഷ്ടപ്പെട്ടു 17 ലക്ഷത്തിലധികം ആളുകൾ രോഗബാധിതരായി ഇതിൽ നിന്നും പുറത്തെത്താൻ കൊറോണ വൈറസ് എന്ന മഹാമാരിയെ തുരത്താൻ ഒരേ ഒരു വഴിയേ ഉള്ളൂ നമ്മുടെ സ്നേഹവും സാഹോദര്യവും നാം തിരിച്ചുപിടിക്കണം. അപ്പോൾ നമുക്ക് ഇതിനെ കീഴടക്കാം. എല്ലാവരെയും രോഗബാധിതരെയും രോഗവിമുക്തരാക്കാം. അതിനു നാം ശുചിത്വം നന്നായി പാലിക്കണം. ഈ ലോക് ഡൗൺ കാലത്ത് നമുക്ക് പുറത്തിറങ്ങാതെ വീട്ടിനുള്ളിൽ തന്നെ ഇരിക്കാം. അമാനുഷികമായ കാര്യങ്ങളല്ല മാനുഷികമായ ചെറിയ കാര്യങ്ങൾ ചെയ്യുന്ന നിങ്ങളാണ് യഥാർത്ഥ സൂപ്പർ ഹീറോസ് എന്ന ഫെഫ്ക എന്ന സംഘടനയുടെ ഹ്രസ്വചിത്രങ്ങളിൽ നിന്ന് നമുക്ക് മനസ്സിലാക്കാം. അതുകൊണ്ടുതന്നെ അമാനുഷികമായ വലിയ കാര്യങ്ങൾ ചെയ്യാതെ ശുചിയായി വൃത്തിയായി വീട്ടിലിരുന്നു കൊണ്ട് നമുക്കും മാതൃകയാകാം. ഈ ലോക് ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത് നമ്മുടെ സുരക്ഷിതത്വത്തിന് ആണെന്ന് നമുക്ക് ഓർക്കാം .കുട്ടികളായ നമുക്ക് അപ്രതീക്ഷിതമായി വീണുകിട്ടിയ ഈ അവധിക്കാലത്ത് കളിച്ചു നടക്കാതെ ശുചിയായി വീട്ടിലിരുന്ന് അടുത്ത അധ്യയനവർഷത്തെ പാഠങ്ങൾ പഠിക്കാൻ ആരംഭിക്കാം. അതുപോലെ തന്നെ എല്ലാവരും വീട്ടിൽ ശുചിത്വം പാലിക്കുന്നതിൽ മാത്രം മുഴുകാതെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആ കുടുംബസ്നേഹം വീട്ടിൽ നിന്നും തന്നെ തിരിച്ചു പിടിക്കാൻ ശ്രമിക്കാം. പുറത്തിറങ്ങി തിരിച്ചുവരുമ്പോൾ ദേഹം കഴുകി വൃത്തിയാക്കി അല്ലെങ്കിൽ സാനി റ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കി വേണം വീടിനുള്ളിൽ കയറാൻ. അതുപോലെതന്നെ വിവര ശുചിത്വം ഇൻഫർമേഷൻ ഹൈജീൻ നമ്മൾ പാലിക്കണം. കാണുന്ന തെറ്റായ വാർത്തകൾ എല്ലാം മറ്റുള്ളവർക്ക് അയയ്ക്കാതെ നമ്മളിൽ തന്നെ പിടിച്ചു നിർത്താൻ ശ്രമിക്കുക. ഈ മഹാമാരി നമ്മുടെ ലോകത്തെ കീഴടക്കി കൊണ്ടിരിക്കുമ്പോഴും കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ വളരെ സജീവമാണ് . നമ്മുടെ ഈ കൊച്ചു കേരളം ആണ് ഈ കൊറോണാ കാലത്ത് ലോകത്തിനു തന്നെ മാതൃക. കേരളത്തിൽ ധാരാളം പേർ ഇതിനോടകം തന്നെ സുഖപ്പെട്ടു. നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ആരോഗ്യ മന്ത്രി ഷൈലജ ടീച്ചറും പ്രതിരോധ പ്രവർത്തനങ്ങളിൽ സദാ ജാഗരൂകരാണ്. നമ്മുടെ ഡോക്ടർമാർ ,നഴ്സുമാർ, ഹോസ്പിറ്റൽ സ്റ്റാഫ്, ഫാർമസി സ്റ്റാഫ് അതുപോലെ തന്നെ പോലീസുകാരും പ്രതിരോധ പ്രവർത്തനങ്ങളിൽ എപ്പോഴും പങ്കു കൊണ്ടിരിക്കുന്നു. അവർ തങ്ങളുടെ ജീവൻ പോലും പണയം വെച്ചിട്ടാണ് നമ്മളെ സഹായിക്കുന്നതും ആരോഗ്യ പ്രവർത്തനങ്ങളിൽ പങ്കു കൊള്ളുന്നതും. അതുകൊണ്ട് തന്നെ നാം വീട്ടിലിരിക്കുന്ന ഈ സമയത്ത് നമുക്ക് അവരെ നമ്മുടെ പ്രാർത്ഥനയിൽ ഓർമ്മിക്കാം. നാം വീട്ടിലിരിക്കുന്ന ഈ സമയത്ത് നമ്മുടെ സ്നേഹവും സാഹോദര്യവും ഒരുമയും നമ്മൾക്ക് തിരിച്ചുപിടിക്കാം. ഇരുന്നൂറിലധികം രാജ്യങ്ങളിൽ എത്തിയ ഈ മഹാമാരിയെ തുരത്താൻ നമ്മൾക്ക് ഒരുമയോടുകൂടി പ്രവർത്തിക്കാം അതുപോലെതന്നെ പരിസരശുചിത്വവും വിവര ശുചിത്വവും നമുക്ക് പാലിക്കാം. ചിലപ്പോൾ സത്യമായ വാർത്തയും വ്യാജമായ വാർത്തയും തമ്മിലുള്ള വ്യത്യാസം ജീവനും മരണവും തമ്മിലുള്ള വ്യത്യാസം ആകാം അതുകൊണ്ടുതന്നെ വ്യാജ വാർത്തയിൽ വിശ്വസിക്കാതിരിക്കുക .പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരെയും നമുക്ക് നമ്മുടെ പ്രാർത്ഥനയിൽ ഓർക്കാം. അവർക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കാം. പോലീസിൻറെ സാങ്കേതികമായും അല്ലാതെയുമുള്ള സേവനം കൊണ്ടാണ് ലോക് ഡൗൺ ലംഘകരെ പിടിക്കാൻ സാധിക്കുന്നത്. അവരുടെ ജീവൻ പണയം വച്ചാണ് അവർ ഇത് ചെയ്യുന്നത്. അവരെ നമുക്ക് പ്രാർത്ഥനയിൽ ഓർമ്മിക്കാം വീട്ടിൽ തന്നെ ഇരിക്കാം സുരക്ഷിതരായി ഇരിക്കാം നമുക്ക് ആരോഗ്യവാന്മാരായി ഇരിക്കാം. ഓർമ്മയിൽ സൂക്ഷിക്കാൻ അമാനുഷികമായ കാര്യങ്ങൾ എല്ലാം മാനുഷികമായ ചെറിയ കാര്യങ്ങൾ ചെയ്യുന്ന നിങ്ങളാണ് യഥാർത്ഥ ഹീറോസ് ഇത് ഓർമ്മയിൽ സൂക്ഷിച്ച് ശുചിത്വത്തോടെ നമുക്ക് വീട്ടിൽ ഇരിക്കാം നമ്മുടെ സാഹോദര്യവും സ്നേഹവും ഒരുമയും തിരിച്ചുപിടിക്കാം. പരിസര ശുചിത്വം വിവര ശുചിത്വം പാലിക്കാം ആരോഗ്യ പ്രവർത്തകരെ ഓർക്കാം. നിയമങ്ങൾ അനുസരിച്ച് ഈ ലോക്ക് ഡൗൺ കാലത്ത് നമുക്ക് കഴിയാം. നല്ല അറിവ് വീട്ടിൽനിന്ന് നേടാം. "Stay healthy ,Stay safe, Stay Home"
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 18/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം