ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/അക്ഷരവൃക്ഷം/'ഈ സമയവും കടന്നു പോകും'

Schoolwiki സംരംഭത്തിൽ നിന്ന്
'ഈ സമയവും കടന്നു പോകും'

കൊറോണ എന്നൊരു വാക്ക്
ആദ്യം തോന്നി കൗതുകം
ഇത്തിരി പോന്ന കുഞ്ഞൻ വൈറസ്
എത്ര ഭീകരനാണെന്നോ
ലോകജനതയെ കൂട്ടിലിട്ട
പാവം ജനതയെ കൊന്നൊടുക്കിയ
അത്ര ഭീകരനാണവൻ
ചൈനയിൽ നിന്നും വരുന്നു വന്നു
കേരള നാട്ടിലുമെത്തിയവൻ
ലോക്ക് ഡൗൺ പ്രഖ്യാപിച്ചു
ആളുകളെല്ലാം വീടിനുള്ളിൽ
പുറത്താകട്ടെ നിശബ്ദത മാത്രം
നാം മനുഷ്യർ ഒറ്റക്കെട്ടായി തടയാം ഈ
മഹാവിപത്തിനെ
ആശങ്കയല്ലാ വേണ്ടത് ജാഗ്രതയോടെ നേരിടാം
സോപ്പിട്ട് കൈകൾ കഴുകി, മാസ്ക് ധരിച്ച്
പ്രതിരോധിക്കാം ഈ ഭീകരനെ
മീറ്ററിനകലം പാലിച്ചും വ്യക്തി ശുചിത്വം നിലനിർത്തിയും
ഒറ്റക്കെട്ടായി നേരിടാം ഈ മഹാവ്യാധിയെ
എല്ലാവർക്കും പ്രത്യാശിക്കാം
ഈ സമയവും കടന്നു പോകും. 
 

ഫിയോണ ഹെലൻ
6 B ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 01/ 2022 >> രചനാവിഭാഗം - കവിത