ചെമ്പിലോട് എച്ച് എസ്/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി സംരക്ഷണം

കോടാനുകോടി സസ്യ ജന്തു ജാലകളുടെ കേന്ദ്രമായ പ്രകൃതി അതിന്റൈ ഒരു സൃഷ്‌ടി കാരണം അല്പാല്പമായി നശിപ്പിക്കപ്പെട്ടിരിക്കുകയാണ്. മനുഷ്യൻ പ്രകൃതിയുടെ ഉത്തമസൃഷ്ടിയാണ് എന്നതിൽ തർക്കമില്ല. എന്നാൽ നിലവിലുള്ള ആവാസവ്യവസ്ഥയുടെ നിലനിൽപിന് തന്നെ ഭീഷണിയാകുന്നതരത്തിൽ അവൻ തന്റെ പ്രവർത്തനങ്ങൾ തുടരുന്നു.

         സുഖസന്തോഷങ്ങൾ പണം കൊടുത്ത് വാങ്ങി കൂട്ടുന്ന ആധുനിക സൗകര്യങ്ങളിലും കെട്ടിഉയർത്തുന്ന അംബരചുംബികളായ കോൺക്രീറ്റ് സൗധങ്ങളിലും കണ്ടെത്താൻ ശ്രമിക്കുന്ന വെറുമൊരു മൃഗമായി മനുഷ്യൻ അധഃപതിച്ചിരിക്കുന്നു. മനുഷ്യൻ അറിഞ്ഞോ  അറിയാതയോ പ്രകൃതിയിൽനിന്നും ഒരുപാട് അകലേക്ക്‌ മാറിയിരിക്കുന്നു. പരിസ്ഥിതിയെ മാലിന്യങ്ങൾവലിചെറി  യാനുള്ള നിക്ഷേ പശാലയായും ഭൂമിയെ കല്ലും കരിയും എണ്ണയും കുഴിച്ചെടുക്കുവാനുളള    ഖനനകേന്ദ്രമായും അവൻ കണക്കാക്കിക്കഴിഞ്ഞു. 
            മുൻകാലങ്ങളെ അപേക്ഷിച്ചു വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി കൂടിയതിനാൽ ഇവയിൽ നിന്നുമുണ്ടാകുന്ന അന്ത രീക്ഷമലിനീകരണത്തിന്റെയും ശബ്ദമലിനീകരണത്തിന്റെയും തോത് മുകളിലേയ്ക്ക്തന്നെ...... !


കാട് വെട്ടിത്തെളിച്ചു കോൺക്രീറ്റ് സൗധങ്ങളുണ്ടാക്കുന്നതും മണൽമാഫിയകൾ ജലാശയങ്ങൾ കൊള്ളയടിക്കുന്നതും വയലുകൾ നികത്തുന്നതും ഇന്ന് പുതുമയുള്ളകാര്യമല്ല. വെള്ളപ്പൊക്കവും സുനാമിയും വരുമ്പോൾ പരിസ്ഥിതി ബോധത്താൽ അലമുറയിട്ടിട്ട് കാര്യമില്ല. വേണ്ടത് സ്ഥിരമായ പാരിസ്ഥിതിക ബോധമാണ്. ഒരു മരം നശിപ്പിക്കുമ്പോൾ പത്തു പുതിയ തൈകൾ നടാനുള്ള ബോധം............ !

           സ്വന്തം മാതാവിന്റെ നെഞ്ചുപിളർക്കുന്ന രക്തരക്ഷസുകളാകരുത് നമ്മൾ. നമ്മെ പരിപാലിക്കുന്ന പ്രകൃതിയെന്ന അത്ഭുതത്തെ കിട്ടുന്നതിലിരട്ടി  സ്നേഹംനല്കി പരിപാലിക്കേണ്ട ചുമതയുള്ളവരാണ് നമ്മൾ. ഈ ഭൂമി എല്ലാ ജീവജാലങ്ങൾക്കും വേണ്ടിയുള്ളതാണ്. എല്ലാവർക്കും ഇവിടെ തുല്യ അവകാശമാണ്. 
         ഈ ലോകത്ത് പ്രകൃതിസംരക്ഷണത്തിനായി സ്വജീവിതം അർപ്പിച്ച അസംഖ്യം ജന്മങ്ങളുണ്ട്.  ഈ  ഭൂമി  നാളേയ്ക്കും എന്നന്നേയ്ക്കും എന്ന സങ്കല്പത്തോടെ പ്രവർത്തിക്കുന്ന അവരുടെ യത്നത്തിൽ നമുക്കും പങ്കാളികളാവാം, പ്രക്രതിയെ സംരക്ഷിക്കാം........ !
ആദിൽ മുഹമ്മദ്
8 I ചെമ്പിലോട് എച് എസ് എസ്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം