അകലം പാലിക്കാം
ആൾക്കൂട്ടം ഒഴിവാക്കാം
കൈകൾ സോപ്പിട്ട് കഴുകീടാം
എപ്പോഴും ശുചിത്വം പാലിക്കാം
പ്രതിരോധമല്ലോ പ്രധാനം
ഉപയോഗിക്കാം മുഖാവരണം
ധ്യാനിക്കാം ഋഷിവര്യരെപ്പോലെ
ഏർപ്പെടാം കാർഷിക വൃത്തിയിൽ
ഊഷ്മളമാക്കാം കുടുംബ ബന്ധം
ഐക്യമോടെ നിയമം പാലിക്കാം
ഒഴിവാക്കാം യാത്രകൾ
ഓടിക്കാം കൊറോണയെ
അംഗബലം കുറയാതെ നാടിനെ കാത്തിടും
ആരോഗ്യപാലകരെ ആദരിക്കാം
ആരോഗ്യ പ്രവർത്തകരെ
നിങ്ങൾക്കഭിവാദനം
മമ ഹൃത്തിൽ നിന്നുയരും അഭിനന്ദനം