ഒരു തിരിവെട്ടം
ഒരു തിരിവെട്ടം വിളക്കിൽ തെളിയുമ്പോൾ
ഒരു കൈ അകലത്തായ് നിന്നീടേണം
അകലാതിരിക്കാൻ കഴിയില്ല,പക്ഷേ-
അകലുവാൻ സ്നേഹം കൊതിച്ചിടുന്നു
നല്ലൊരു നാടിന്റെ നന്മക്കായ് എന്നും-
നല്ലതു മാത്രം ചെയ്തിടേണം
സാന്ത്വനമേകുവാൻ,ശക്തരാകാൻ-
ജാഗ്രതയോടെ നീങ്ങീടേണം
നല്ലൊരു നാളിനായ് കാത്തിരിക്കാം
പുതിയൊരു ലോകം പടുത്തുയർത്താം