ചാലാട് സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

നമുക്ക് ചുറ്റും പലതരത്തിലുള്ള രോഗങ്ങളുണ്ട് . ഈ രോഗങ്ങൾ പടരാൻ ഒരുപാട് സാധ്യതകളുണ്ട് . രോഗങ്ങൾ പടരുന്നതിനുള്ള സാധ്യതകൾ തടയുന്നതിനേയാണ് രോഗ പ്രതിരോധം എന്ന് പറയുന്നത് . രോഗപ്രതിരോധം എന്നത് രോഗം വരാതിരിക്കാനുള്ള മരുന്നാണ് . വായുവിലൂടെയും ജലത്തിലൂടെയും ജീവികളിലൂടെയും മനുഷ്യരിലൂടെയുമാണ് രോഗങ്ങൾ പകരുന്നത് .വ്യക്തിശുചിത്വം പരിസ്ഥിതി ശുചിത്വം സാമൂഹിക അകലം എന്നിവയാണ് രോഗ പ്രതിരോധം . വൈറസ് രോഗാണുക്കൾ പടരുന്നത് തടയാൻ സാമൂഹിക അകലവും ശുചിത്വവുമാണ് പ്രതിവിധി . കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുന്നതും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും തുണിയോ ടൗവ്വലോ ഉപയോഗിച്ച് പൊത്തതും രോഗപ്രതിരോധമാണ് . മനുഷ്യരിലൂടെ പകരുന്ന രോഗങ്ങൾ തടയുന്നതിനുള്ള പ്രതിവിധി ഇതു മാത്രമാണ് . ജലത്തിലൂടെ പകരുന്ന രോഗങ്ങൾ തടയാൻ പരിസ്ഥിതി ശുചിത്വമാണ് രോഗ പ്രതിരോധം . വെള്ളം കെട്ടിക്കിടക്കുന്നതും രോഗങ്ങൾ പടരാൻ കാരണമാവുന്നു . രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലതാണ് രോഗം വരാതെ നോക്കുന്നത് .

അനുഗ്രഹ് അമ്പാടി
3 A [[|ചാലാട് സെൻട്രൽ എൽ പി സ്കൂൾ]]
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം