ചാലാട് സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ആരോഗ്യവും ശുചിത്വവും
ആരോഗ്യവും ശുചിത്വവും
നമ്മുടെ ജീവിതത്തിൻ്റെ ഒരു പ്രധാന ഘടകമാണല്ലോ ശുചിത്വം . ശുചിത്വമില്ലായ്മ പലവിധ രോഗങ്ങളിലേക്കും മനുഷ്യനെ കൊണ്ടെത്തിക്കും . ഇന്നത്തെ തിരക്കുപിടിച്ച ഈ ജീവിതത്തിൽ മനുഷ്യർ ആരോഗ്യത്തിനും ശുചിത്വത്തിനും യാതൊരു പ്രാധാന്യവും നൽകുന്നില്ല . ജീവിതം കെട്ടിപ്പടുക്കാനും പണം കൊയ്യാനും ഉള്ള വ്യഗ്രതയിൽ മനുഷ്യൻ എല്ലാം മറന്നു പോവുകയാണ് . ഭക്ഷണം പാകം ചെയ്യാനുള്ള മടിയും സമയലാഭവും നോക്കി എല്ലാവരും ഹോട്ടലുകളെയും ബേക്കറികളേയും ആശ്രയിയിക്കുകയാണ് . പഴകിയതും വൃത്തിഹീനമായതും മായം ചേർത്തതുമായ ഭക്ഷണം ശരീരത്തെ നശിപ്പിക്കുന്നു . ശുചിത്വം നിർബന്ധമാണ് എന്ന് തെളിയിക്കുന്നതാണ് ലോകം മുഴുവൻ ഭീതിയിലാഴ്ത്തിയ കോവിഡ്- 19 രോഗം . വ്യക്തി ശുചിത്വം തന്നെയാണ് ഈ രോഗത്തിൽ നിന്ന് രക്ഷ നേടാനുള്ള ഏക മാർഗം . ശുചിത്വം പാലിച്ചാൽ മാത്രമേ ആരോഗ്യമുള്ള ഒരു തലമുറയേ വാർത്തെടുക്കാൻ സാധിക്കൂ ... രോഗമുക്തമായ ഒരു ലോകം പടുത്തുയർത്താൻ സാധിക്കൂ ...
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം