ചരിത്രം33442

Schoolwiki സംരംഭത്തിൽ നിന്ന്

പുതുപ്പള്ളി പഞ്ചായത്തിൽ കോട്ടയം കറുകച്ചാൽ റോഡിൽ വെട്ടത്തുകവലയ്ക്ക് സമീപമാണ് എറികാട് ഗവ. യു പി സ്‌കൂൾ  പ്രവർത്തിക്കുന്നത് .1924  -ല് സി എം എസ് എൽ പി സ്‌കൂളായി ആരംഭിച്ചു . ഒന്ന്, രണ്ട് ക്ലാസ്സുകളാണ് ആദ്യകാലങ്ങളിൽ നടത്തിയിരുന്നത് . പിന്നീട് കുട്ടികളുടെ എന്നതിൽ ഉള്ള കുറവ് മൂലം സി എം എസ് മാനേജ്‌മെന്റിൽ നിന്നും തറയിൽ കുടുംബം ഏറ്റെടുത്ത് നെറികേട് എൽ പി എസ് എന്ന പേരിൽ സ്കൂൾ തുടങ്ങി .തറയിൽ ശ്രീ .എസ് ഐ മാത്തൻ,ശ്രീ ടി എസ് വര്ഗീസ് തുടങ്ങിയ അധ്യാപകരുടെ ശ്രമഫലമാണ് സ്കൂൾ പ്രവർത്തനം തുടങ്ങിയത് . ശ്രീ പി എൻ ഇട്ടി ആയിരുന്നു ആദ്യ മാനേജർ .കണിയാംപറമ്പിൽ ഏലിയാമ്മ ടീച്ചർ , തോണിപ്പുരക്കൽ ശോശാമ്മ ടീച്ചർ ,മന്ദപ്പറമ്പിൽ ഐപ്പ് സർ എന്നിവർ ആദ്യകാല അധ്യാപകർ ആയിരുന്നു .കാലക്രമേണ മൂന്ന് ,നാല്  സിസ്‌ലാസ്സുകളുടെ പ്രവർത്തനവും ആരംഭിച്ചു .പണ്ടാരക്കുന്നിൽ ശ്രീ മാത്തൻ സർ ആയിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ . ശ്രീ പി ടി തോമസ് ,വെട്ടത്തു ശോശാമ്മ ടീച്ചർ എന്നിവരായിരുന്നു തുടർന്നുണ്ടായിരുന്ന അധ്യാപകർ ആദ്യകാലങ്ങളിൽ തന്നെ യു പി വിഭാഗവും ആരംഭിച്ചു . 2018 -19 അക്കാദമിക വര്ഷം കേരളത്തിലെ ആദ്യ സമ്പൂർണ എ/സി ഹൈ -ടെക് വിദ്യാലയമായി ഉയർത്തപ്പെട്ടു . ശ്യാമപ്രസാദ് മുഖർജി റർബൻ മിഷണന്റെയും പുതുപ്പള്ളി പഞ്ചായത്തിന്റെയും സഹകരണത്തോടയാണ് സ്കൂളിനെ ഹൈ ടെക് ആക്കി മാറ്റിയത് .

"https://schoolwiki.in/index.php?title=ചരിത്രം33442&oldid=1445992" എന്ന താളിൽനിന്ന് ശേഖരിച്ചത്