പുതുപ്പള്ളി പഞ്ചായത്തിൽ കോട്ടയം കറുകച്ചാൽ റോഡിൽ വെട്ടത്തുകവലയ്ക്ക് സമീപമാണ് എറികാട് ഗവ. യു പി സ്‌കൂൾ  പ്രവർത്തിക്കുന്നത് .1924  -ല് സി എം എസ് എൽ പി സ്‌കൂളായി ആരംഭിച്ചു . ഒന്ന്, രണ്ട് ക്ലാസ്സുകളാണ് ആദ്യകാലങ്ങളിൽ നടത്തിയിരുന്നത് . പിന്നീട് കുട്ടികളുടെ എന്നതിൽ ഉള്ള കുറവ് മൂലം സി എം എസ് മാനേജ്‌മെന്റിൽ നിന്നും തറയിൽ കുടുംബം ഏറ്റെടുത്ത് എറികാട് എൽ പി എസ് എന്ന പേരിൽ സ്കൂൾ തുടങ്ങി .തറയിൽ ശ്രീ .എസ് ഐ മാത്തൻ,ശ്രീ ടി എസ് വര്ഗീസ് തുടങ്ങിയ അധ്യാപകരുടെ ശ്രമഫലമാണ് സ്കൂൾ പ്രവർത്തനം തുടങ്ങിയത് . ശ്രീ പി എൻ ഇട്ടി ആയിരുന്നു ആദ്യ മാനേജർ .കണിയാംപറമ്പിൽ ഏലിയാമ്മ ടീച്ചർ , തോണിപ്പുരക്കൽ ശോശാമ്മ ടീച്ചർ ,മന്ദപ്പറമ്പിൽ ഐപ്പ് സർ എന്നിവർ ആദ്യകാല അധ്യാപകർ ആയിരുന്നു .കാലക്രമേണ മൂന്ന് ,നാല്  ക്ലാസ്സുകളുടെ പ്രവർത്തനവും ആരംഭിച്ചു .പണ്ടാരക്കുന്നിൽ ശ്രീ മാത്തൻ സർ ആയിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ . ശ്രീ പി ടി തോമസ് ,വെട്ടത്തു ശോശാമ്മ ടീച്ചർ എന്നിവരായിരുന്നു തുടർന്നുണ്ടായിരുന്ന അധ്യാപകർ ആദ്യകാലങ്ങളിൽ തന്നെ യു പി വിഭാഗവും ആരംഭിച്ചു .1948-ൽ സ്കൂൾ ഗവൺമെൻറ് ഏറ്റെടുത്തു.

4 കി മീ ചുറ്റളവിലുള്ള കുട്ടികൾ ഈ വിദ്യാലയത്തിലാണ് അധ്യയനം നടത്തിയിരുന്നത് ഈ വിദ്യാലയം , 2018 -19 അക്കാദമിക വര്ഷം കേരളത്തിലെ ആദ്യ സമ്പൂർണ എ/സി ഹൈ -ടെക് വിദ്യാലയമായി ഉയർത്തപ്പെട്ടു . ശ്യാമപ്രസാദ് മുഖർജി റർബൻ മിഷണന്റെയും പുതുപ്പള്ളി പഞ്ചായത്തിന്റെയും സഹകരണത്തോടയാണ് സ്കൂളിനെ ഹൈ ടെക് ആക്കി മാറ്റിയത് .

ഇന്ന് പുതുപ്പള്ളി പഞ്ചായത്തിന് പുറമെ സമീപ പഞ്ചായത്തുകളായ മീനടം ,വാകത്താനം,വിജയപുരം എന്നി പഞ്ചായത്തുകളിലെ കുട്ടികളും ഇവിടെ അധ്യയനം നടത്തുന്നു .

പെരാമ്പൂർ കോളേജ് പ്രിൻസിപ്പലായിരുന്ന ശ്രീ.പി റ്റി ഐപ്പ് മാർത്തോമാ സഭയുടെ അടൂർ ഭദ്രാസനാധിപൻ ജോസഫ് മാർ ബർണബാസ്‌ തിരുമേനി (https://marthoma.in/bishop/rt-rev-joseph-mar-barnabas-episcopa/) ,സാഹിത്യകാരൻ ശ്രീ.പി.സി എറികാട്,കേരളത്തിലെ ആദ്യത്തെ മുട്ടുമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ, ശാസ്ത്ര സാഹിത്യകാരൻ ഡോക്ടർ എം.ഐ ആൻഡ്രൂസ് ,ഡോ.ജിബോയ് ,ഡോ.കെ എം സുധാകരൻ തുടങ്ങി സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലയിലെ അനേകർ ഈ സരസ്വതി ക്ഷേത്രത്തിൽ നിന്ന് പഠിച്ചിറങ്ങിയവരാണ്.

"https://schoolwiki.in/index.php?title=ചരിത്രം33442&oldid=2620303" എന്ന താളിൽനിന്ന് ശേഖരിച്ചത്