ചമ്പാട് വെസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/ഭൂമിയാണ് നമ്മുടെ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയാണ് നമ്മുടെ അമ്മ

പച്ചപ്പ് വിരിഞ്ഞ പ്രകൃതിയാണ് എന്റെ ഭൂമി
ആകാശത്തിലെ നക്ഷത്രങ്ങൾ പോലെ
വിരിഞ്ഞതാണ് , എന്റെ പ്രകൃതിയായ ഭൂമി.
പ്രകൃതിയുടെ മക്കളാണ് നമ്മൾ പക്ഷേ ,
നമ്മൾ ആ പ്രകൃതിയെ നശിപ്പിക്കുന്നു
എത്ര സുന്ദരമാണ് എന്റെ ഭൂമി
പാറിപ്പറക്കുന്ന പക്ഷികൾ
കാറ്റത്ത് ആടി ഉലയുന്ന മരങ്ങൾ
മഴയെന്നോ വെയിലെന്നോ ഇല്ലാതെ
പ്രകൃതിയോട് ഇണങ്ങിയ ശലഭങ്ങൾ
എന്തിന് ഇത്രയും സൗന്ദര്യം തന്നു ഭൂമി ഈ പ്രകൃതിക്ക്
മനുഷ്യർ നശിപ്പിക്കുന്നു ഈ പ്രകൃതിയെ
കാടുകൾ വെട്ടി ഫ്ളാറ്റുകൾ പണിയുന്നു
പ്രകൃതി വിരുദ്ധമായ പ്രവർത്തികൾ ചെയ്യുന്നു
ശരിയാണോ എന്ന് നോക്കാതെ മൃഗങ്ങളെ നശിപ്പിക്കുന്നു
സ്വാർഥത മൂലം ഈ ഭൂമിയെ മനുഷ്യർ നശിപ്പിക്കുന്നു
അടുത്ത തലമുറയ്ക്ക് കാടും മരങ്ങളും മൃഗങ്ങളും
എല്ലാം സ്വപ്നം മാത്രം
ഈ തെറ്റുകൾ ആവർത്തിക്കരുത്
ഓർക്കുക
ഭൂമിയാണ് നമ്മുടെ അമ്മ

ശിവപ്രിയ ബിനേഷ്
7 A ചമ്പാട് വെസ്റ്റ് യു പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത