ചമ്പാട് വെസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/നമ്മൾ ശ്രദ്ധിക്കേണ്ടത്

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മൾ ശ്രദ്ധിക്കേണ്ടത്

സുന്ദരൻ ഒരു മുതിർന്ന പയ്യനാണ്. അവനു ശുചിത്വം നന്നേ കുറവാണ് . അവന്റെ അച്ഛനും ഇങ്ങനെ തന്നെ ആയിരുന്നു. ഇപ്പോൾ അവന്റെ അച്ഛൻ അവനെ വിട്ടു പോയിരിക്കുകയാണ് . അവന്റെ ജനനനാൾ തന്നെ അവന്റെ അമ്മയുടെ മരണനാളായി ആചരിക്കേണ്ടി വന്നു. സുന്ദരന്റെ ഈ ദുശീലങ്ങളും വൃത്തിയില്ലായ്മയും കൊണ്ട് ആളുകൾ പൊറുതി മുട്ടിയിരിക്കുകയാണ്. എങ്കിലും ആരോരും ഇല്ലാത്ത കുട്ടിയല്ലേ എന്ന് കരുതി അവനു വല്ലതുമൊക്കെ നൽകി സഹായിച്ചു പോന്നു . ഇപ്പോൾ സുന്ദരന് 26 വയസ്സ് തികഞ്ഞിരിക്കുകയാണ് . എന്നാലും അവനു കാര്യപ്രാപ്തി ആയിട്ടില്ല സുന്ദരന്റെ ഈ ശുചിത്വമില്ലായ്‌മ തന്നെ അവന്റെ നാശത്തിനു കാരണമായി വന്നു. വല്ല മരണ വീട്ടിലോ മറ്റെവിടെയെങ്കിലും പോയി വന്നാൽ കൈ കൂടെ കഴുകാതെ ഭക്ഷണത്തിനു ഇരിക്കും . ഭാഗ്യത്തിന് ഭക്ഷണം കഴിഞ്ഞാലെങ്കിലും കൈ കഴുകും. കുളിക്കണമെന്നു തോന്നിയാൽ മാത്രം കുളിക്കും. താൻ താമസിക്കുന്ന വീടും താൻ ഉറങ്ങുന്ന മുറിയും താൻ കിടക്കുന്ന കിടക്കയും വൃത്തിയാക്കി വെക്കാനുള്ള സാമാന്യ ബോധം സുന്ദരന് ഉണ്ടായിട്ടില്ല . ഇപ്പോൾ സുന്ദരൻ ഒരു വലിയ അസുഖത്തോട് മല്ലിടുകയാണ് . പ്ളേഗ് എന്ന മാരകമായ അസുഖം സുന്ദരന് വന്നിരിക്കുകയാണ് . സുന്ദരൻ ഇപ്പോൾ വല്ലാത്ത അവസ്ഥയിലാണ് . നാട്ടുകാർ സുന്ദരന് ബോധവത്കരണ ക്‌ളാസ് നല്കാൻ ശ്രമിച്ചിരുന്നു . സുന്ദരനിപ്പോൾ അഞ്ചോ ആറോ ബോധവൽക്കരണ ക്‌ളാസ്സുകളിൽ പങ്കെടുത്തിട്ടുണ്ട്. ചെറിയ ചെറിയ മാറ്റങ്ങളും വരാൻ തുടങ്ങി . ഇപ്പോൾ അവൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്. . ഇപ്പോൾ സുന്ദരന്റെ ജീവൻ ഡോക്ടറുടെ കൈയിലാണുള്ളത്. "അതിനാൽ കൂട്ടരേ , നാം ഓർമിക്കേണ്ടത് 'ശുചിത്വം' അത് നമ്മുടെ ദിനചര്യയിലെ ഒരു സുപ്രധാന ഘടകമാണ് . നമ്മുടെ ഓരോ ശരീരഭാഗവും ശുചിത്വത്തോടെ ശ്രദ്ധിക്കേണ്ടത് നമ്മുടെ ആവശ്യമാണ് . ഇപ്പോൾ സുന്ദരന് വന്ന അവസ്ഥ നമ്മളിൽ ആർക്കും വരാതിരിക്കാൻ സൂക്ഷിക്കണം "


ആർച്ച പ്രദോഷ്
7 A ചമ്പാട് വെസ്റ്റ് യു.പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ