ചന്ദ്രമല എസ്റ്റേറ്റ് എൽ.പി.എസ് നെല്ലിയാംപതി/കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
1941 ൽ നെല്ലിയാമ്പതി ചന്ദ്രാമല എസ്റ്റേറ്റ് വകയായി സി ഇ എൽ പി സ്കൂൾ സ്ഥാപിച്ചു .ഒരു ക്ലാസ് മുറി മാത്രം ആണ് ഉണ്ടായിരുന്നത് .1943ൽ കെ .രാമനാഥൻ നായർ ,സി .രാമചന്ദ്രമേനോൻ എന്നീ രണ്ടു ടീചെർസ് പ്രവർത്തനം തുടങ്ങി .1945ൽ എയ്ഡഡ് സ്കൂൾ ആയി .ആക്കാലയളവിൽ ഒരു അദ്ധ്യാപകൻ മാത്രം ആണ് ഉണ്ടായിരുന്നത് .പിന്നീട് കുറച്ചുകാലം അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്നു .കെ .വി .ഉമ്മൻ എന്ന അദ്ധ്യാപകൻ ആണ് ഇക്കാലയളവിൽ സേവനം ചെയ്തിരുന്നത് .
ചന്ദ്രാമല എസ്റ്റേറ്റ് മാനേജറായിരുന്ന ശ്രീ വി എൻ എ എസ് ചന്ദ്രൻ ആവശ്യപ്പെട്ടതനുസരിച്ചു 1980 സെപ്തംബർ 1 നു ഫ്രാൻസിസ്കൻ ക്ലാരിസ്ററ് സന്യാസ സമൂഹം ഈ വിദ്യാലയം ഏറ്റെടുത്തു .സിസ്റ്റർ ഓറിയ മാനേജർ ആയി നിയമിതയായി .ഇക്കാലയളവിൽ ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ സി .വേലായുധൻ 1986 മാർച്ച 31 ൽ റിട്ടയർ ആയി .