ചട്ട്യോൾ എസ് കെ വി യു പി സ്കൂൾ/അക്ഷരവൃക്ഷം/സംസാരിക്കുന്ന കുരങ്ങ്

Schoolwiki സംരംഭത്തിൽ നിന്ന്
സംസാരിക്കുന്ന കുരങ്ങ്
          ഒരിടത്ത്ഒരു കൊച്ചു ഗ്രാമമുണ്ടായിരുന്നു. ആ ഗ്രാമത്തിനടുത്തൊരു സ്കൂളുമുണ്ടായിരുന്നു. ആ ഗ്രാമത്തിലുണ്ടായിരുന്നത് ഒരു പാവം അമ്മയും കുഞ്ഞുമായിരുന്നു. ആ അമ്മയുടെ പേര് അമ്പിളി യും കുഞ്ഞിന്റെ പേര് അപ്പുവുമാണ്.  ഒരു ദിവസം ആ കുട്ടി സ്കൂളിൽ പോയി. എന്നിട്ട് സ്കൂൾ ടീച്ചർ പറഞ്ഞു "നാളെ ക്വിസ് മത്സരം ഉണ്ടായിരിക്കുമെന്ന്. ഏറ്റവും കൂടുതൽ മാർക്ക്‌ ലഭിച്ചാൾക്ക്  സൈക്കിളുമുണ്ട് എന്ന്. അതുകഴിഞ്ഞു സ്കൂൾ വിട്ടു. കുട്ടി വീട്ടിലേക്കു പോയി. പിന്നെ അവന്റെ അമ്മയോടു പറഞ്ഞു. അമ്മേ നാളെ സ്കൂളിൽ ക്വിസ് മത്സരം ഉണ്ടെന്ന് ടീച്ചർ പറഞ്ഞു. സമ്മാനവും ഉണ്ടമ്മേ!എന്തു സമ്മാ നമാണ് അപ്പു? സൈക്കിളാ അമ്മേ. എന്നാൽ നീ പോയി പഠിക്ക്. ആ ശരി അമ്മേ. അവൻ ആ ദിവസം മുഴുവൻ അമ്മ പറഞ്ഞതുപോലെ പഠിച്ചു. അടുത്ത ദിവസമായി.അവൻ സ്കൂളിൽ പോയി.ടീച്ചർ  ക്വിസ് ചോദിച്ചു. അവന് ചോദിച്ചത്തിൽ മുഴുവനും ശരിയായിരുന്നു. അവന് സൈക്കിളും കിട്ടി. സൈക്കിളും എടുത്ത് വീട്ടിലേക്ക് പോയി. കുറച്ചു ദിവസം കഴിഞ്ഞു. അവൻ സ്കൂൾ വിട്ട് വീട്ടിലേക്ക് വരുമ്പോൾ ഒരാൾ അവന്റെ സൈക്കിളിന്റെ മുന്നിലേക്ക് എടുത്ത്‌ ചാടി. അവൻ അയാൾക്ക് കുറച്ചു വെള്ളം കൊടുത്തു. അപ്പോൾ അവൻ ഒരു പൂ കണ്ട് അതു പറിക്കാൻ പോയി. ആ സമയത്ത് അയാൾ ആ സൈക്കിളുമെടുത്ത്  കാട്ടിൽ കൊണ്ടു വച്ചു. അതെല്ലാം കണ്ടു നിൽ ക്കുന്നുണ്ടായിരുന്നു ഒരു കുരങ്ങ്. അവന്റെ പേരാണ് കിച്ചു കുരങ്ങ്.  അപ്പു കരയുന്നതും കിച്ചു കുരങ്ങ് കാണുന്നുണ്ടായിരുന്നു. കിച്ചു കുരങ്ങ് അപ്പുവിനോട് ചോദിച്ചു. എന്തിനാ കരയുന്നത്. എന്റെ സൈക്കിൾ കാണുന്നില്ല. വാ ഞാനും കണ്ടുപിടിക്കാൻ സഹായിക്കാം. ശരി !അവർ കണ്ടുപിടിക്കാൻ തുടങ്ങി. അതാ ഒരു സൈക്കിൾ. ആ അതാണ് എന്റെ സൈക്കിൾ. എങ്കിൽ നീ വേഗം എടുത്തോ. ശരി ! അപ്പു സൈക്കിൾ എടുത്തു. നന്ദി ഉണ്ട് ചങ്ങാതി. എന്നു പറഞ്ഞു അപ്പു വീട്ടിലേക്ക് പോയി. ഇതിന്റെ ഉള്ളടക്കമാണ്  "നല്ല ചങ്ങാതിമാരായാൽ പരസ്പരം സഹായിക്കും. കുട്ടുകാരെ നമ്മളും പരസ്പരം സഹായിക്കണം




ദേവതീർത്ഥ പി വി
3 ബി ചട്ട്യോൾ എസ് കെ വി യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ