ചട്ട്യോൾ എസ് കെ വി യു പി സ്കൂൾ/അക്ഷരവൃക്ഷം/മൊബൈൽ എന്ന ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
മൊബൈൽ എന്ന ഭീകരൻ
          ഓർക്കപ്പുറത്ത് ഒരു മഴ. ഇന്നാണ് ചിന്നുവിന്റെ ചേട്ടൻ രാജു ചെന്നൈയിൽ നിന്ന് വരുന്നത്. അവൻ അമ്മാവന്റെ കൂടെ അവിടെയാണ് താമസം. അവിടുത്തെ സ്കൂളിൽ ആണ് പഠിക്കുന്നത്. അച്ഛനും അമ്മയും ചിന്നുവും മുത്തശ്ശനും മുത്തശ്ശിയും അവനെ കാത്തിരിക്കുകയാണ്. ചിന്നു അച്ഛനോട് പറഞ്ഞ് ഒരു ഊഞ്ഞാൽ കെട്ടി. ചേട്ടനോടൊപ്പം ഊഞ്ഞാലാടിയതും മണ്ണപ്പം ചുട്ടതുമെല്ലാം അവൾ ഓർത്തു. ഇനി തനിക്കു കളിക്കാൻ ആളായല്ലോ എന്നോർത്ത് അവൾ സന്തോഷിച്ചു. അങ്ങനെ രാജു എത്തി. അവൻ ആളാകെ മാറിയിരിക്കുന്നു. അവനെ കണ്ടെല്ലാവരും അത്ഭുതപ്പെട്ടു !. കോട്ടും സൂട്ടും ഇട്ട അവൻ നേരെ മുറിയിലേക്ക് പോയി. ആരെയും ഒന്ന് ശ്രദ്ദിച്ചു പോലുമില്ല. അവൻ മൊബൈലും നോക്കിയിരിപ്പാണ്. ചിന്നു ചേട്ടന്റെ അരികിൽ എത്തി ഊഞ്ഞാൽ കാട്ടിക്കൊടുത്തു. "വാ..... ചേട്ടാ.. നമുക്ക് ഊഞ്ഞാലാടാം". "Don't disturb me " എന്നും പറഞ്ഞു അവൻ മൊബൈലിൽ തന്നെ നോക്കിയിരുന്നു. "ഈ ചേട്ടൻ എന്താ ഇങ്ങനെ? "എന്തു ചോദിച്ചാലും ഒന്നോ രണ്ടോ വാക്കിൽ ഒതുങ്ങുന്ന മറുപടി. അതാവട്ടെ മൊബൈലിൽ നിന്ന് കണ്ണ് എടുക്കാതെയും. അങ്ങനെ ഒരു ദിവസം അച്ഛൻ അവന്റെ മൊബൈൽ പരിശോധിച്ചു. വാട്സ് ആപ്പിൽ കുട്ടികൾ മാത്രം ഉള്ളതും അല്ലാത്തതും ആയ നൂറോളം ഗ്രൂപ്പുകൾ. ഇതു കണ്ട അച്ഛന് ദേഷ്യം വന്നു. മൊബൈൽ എടുത്ത് ഒളിപ്പിച്ചു വച്ചു. ആദ്യമൊക്കെ അവൻ ഇതിനെച്ചോല്ലി എല്ലാവരോടും വഴക്കിട്ടു. അച്ഛൻ അവനെ സ്നേഹത്തോടെ അടുത്ത് വിളിച്ചു മൊബൈലിന്റെ ഗുണദോഷങ്ങളെക്കുറിച്ചു പറഞ്ഞു കൊടുത്തു.  "അച്ഛാ...ഞാൻ ഇനി മുതൽ അമിതമായി ഗെയിം കളിക്കുകയോ, മെസ്സേജ് അയക്കുകയോ ചെയ്യില്ല." എനിക്കെല്ലാം മനസിലായി. ആ മൊബൈൽ അച്ഛന്റെ കയ്യിൽ തന്നെ ഇരിക്കട്ടെ.  "വാ... ചിന്നു.. നമുക്ക് കളിക്കാം ". അവൻ അവളെയും കൂട്ടി പുറത്തേക്ക് പോയി. അവൻ ഇപ്പോൾ കളിക്കാൻ തുടങ്ങി. എല്ലാവരോടും സംസാരിക്കാൻ തുടങ്ങി. വീട്ടിൽ എല്ലാവരും സന്തോഷത്തോടെ കഴിഞ്ഞു.




ശിവപൗർണമി. പി
6 ബി ചട്ട്യോൾ എസ് കെ വി യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ