ഗേൾസ്.എച്ച്.എസ് വളാഞ്ചേരി/അക്ഷരവൃക്ഷം/കളവ് പറഞ്ഞ കാക്കകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കളവ് പറഞ്ഞ കാക്കകൾ

പണ്ട് പണ്ട് ഒരു കാട്ടിൽ രണ്ട് കാക്കകൾ ഉണ്ടായിരുന്നു. അവർ നല്ല സുഹൃത്തുക്കളായിരുന്നു. അങ്ങനെ ഒരു ദിവസം കാക്കകൾ കുളക്കരയിൽ വെള്ളം കുടിക്കാൻ വേണ്ടി പോയി.അപ്പോൾ കുളക്കരയിൽ നിന്ന് എന്തോ ഒരു പ്രകാശം അവരുടെ മുഖത്തേക്ക് പതിഞ്ഞു.കാക്കകൾ പറന്നു ചെന്ന് അതിനെ എടുത്തിട്ട് അവരുടെ കൂട്ടിലേക്ക് പറന്നു പോയി. കൂട്ടിലെത്തിയ കാക്കകൾ അവരുടെ കൂട്ടുകാരനായ മുയലിനോട് ആണ് തിളങ്ങുന്ന സാധനത്തെ കുറിച്ച് ചോദിച്ചു. മുയൽ പറഞ്ഞു: ഇതൊരു രത്നമാണ്, അങ്ങനെ മുയലു മുഖേന അതൊരു രത്നമാണന്ന് അവർ മനസ്സിലാക്കി.പിന്നിട് ആരും അറിയാതിരിക്കാൻ വേണ്ടി അവരുടെ കൂട്ടിൽ അതിനെ ഒളിപ്പിച്ചു വച്ചു. ഇതെല്ലാം അവരുടെ അയൽക്കാരനായ അണ്ണാൻ കാണുന്നുണ്ടായിരുന്നു. ഉടൻ തന്നെ കണ്ട കാര്യം കാട്ടിലെ രാജാവായ സിംഹത്തോട് പറഞ്ഞു. എന്നിട്ട് രാജാവ് കാക്കകളെ വിളിപ്പിച്ച് അണ്ണാൻ പറഞ്ഞത് സത്യമാണോ എന്ന് ചോദിച്ചു. അപ്പോൾ കാക്കകൾ ഇങ്ങനെ പറഞ്ഞു:ഞങ്ങൾ കുളക്കരയിൽ പോയപ്പോൾ അതുകണ്ടായിരുന്നു,പക്ഷേ ഞങ്ങൾക്ക് പെട്ടെന്ന് വീട്ടിൽ എത്തേണ്ടതുണ്ടായതിനാൽ ഞങ്ങൾ അതെടുക്കാതെ വീട്ടിലേക്ക് തന്നെ പോയി. ചിലപ്പോൾ അത് ആ കുളത്തിൽ തന്നെ ഉണ്ടായേക്കാം എന്നും അവർ പറഞ്ഞു. പിന്നീടവർ പേടിയോടെ കൂട്ടിലേക്ക് പോയി. പേടിച്ച അവർ അയൽക്കാരനായ അണ്ണാന്റെ അടുത്ത് ആ രത്നക്കല്ലിനെ സൂക്ഷിച്ചുവെക്കാൻ വേണ്ടി ഏൽപ്പിച്ചു. അതുകിട്ടിയ അണ്ണാൻ സിംഹരാജാവിന്ന് അതിനെ കൊടുത്തു കൊണ്ട് പറഞ്ഞു: എനിക്കിത് ആ കാക്കൾ സൂക്ഷിക്കാൻ വേണ്ടി തന്ന താണ്. ഇതു കേട്ട സിംഹരാജാവ് കോപിതനായി കൊണ്ട് രണ്ടു കാക്കകളെയും വിളിപ്പിച്ചു. എന്നിട്ടവർ കളവ് പറഞ്ഞതിനുള്ള തക്കതായ ശിക്ഷ കൊടുക്കുകയും ചെയ്തു.

ഗുണപാഠം: നുണ പറഞ്ഞാൽ തീർച്ചയായും ശിക്ഷ ലഭിക്കുക തന്നെ ചെയ്യും.

ആയിഷ മിൻഹ
9 A ഗേൾസ്.എച്ച്.എസ് വളാഞ്ചേരി
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ