അപ്പുവും അമ്മുവും കൂട്ടുകാരായിരുന്നു ഒരുദിവസം അപ്പുവും അമ്മുവും കൂടി പുറത്തേക്കു പോകുവാൻ റോഡിലേക്ക് ഇറങ്ങിയപ്പോൾ എങ്ങും ദുർഗന്ധം. ദുർഗന്ധം സഹിക്കാനാവാതെ അവർ മൂക്കുകൾ പിടിച്ചു
എന്തൊരു നാറ്റം സഹിക്കാനാവുന്നില്ല എന്ന് അപ്പു പറഞ്ഞു. ശരിയാ എന്തായിരിക്കും ദുർഗന്ധത്തിന്റെകാരണം ? അമ്മു ചോദിച്ചു. എന്തായാലും നമുക്കുപോയി നോക്കാം അപ്പു പറഞ്ഞു.
അവർ ദുർഗന്ധം വരുന്ന സ്ഥലത്തേക്ക് പോയി. അവിടെകണ്ടകാര്യം അവരെ അമ്പരപ്പിച്ചു. കുറെ ആളുകൾ റോഡിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നത് അവർ കണ്ടു. അതിൽ നിന്നാണ് ദുർഗന്ധം വരുന്നത്. മാലിന്യങ്ങൾ വലിച്ചെറിയുന്ന ആളുകളോട് കുട്ടികൾ ചോദിച്ചു നിങ്ങൾ എന്താണ് കാണിക്കുന്നത്. കണ്ടിട്ട് മനസിലായില്ലേ കുട്ടികളെ ഞങ്ങൾ മാലിന്യങ്ങൾ വലിച്ചെറിയുകയാണ്. അതിലൊരാൾ പറഞ്ഞു. ഇവിടെ ഇങ്ങനെ മാലിന്യങ്ങൾ വലിച്ചെറിയുന്നത് പ്രകൃതിക്കു ദോഷമായി തീരും എന്ന് കുട്ടികൾ പറഞ്ഞു. ചെറിയവായിൽ വലിയ വർത്തമാനം പറയാതെ എന്നുപറഞ്ഞു അവർ കുട്ടികളെ ശാസിച്ചു. ഞങ്ങൾ പറയുന്നത് ഒന്നുകേൾക്കു.... ഇവിടെ ഇങ്ങനെ പ്ലാസ്റ്റിക് ഉപകരണങ്ങളും മാലിന്യങ്ങളും വലിച്ചെറിയരുത് . അഥവാ വലിച്ചെറിഞ്ഞാൽ അതിൽനിന്നും വരുന്ന ദുർഗന്ധം നമുക്കുതന്നെ ദോഷമായി ഭവിക്കും. പ്ലാസ്റ്റിക് വസ്തുക്കൾ മണ്ണിൽ അലിഞ്ഞു ചേരുകയില്ല അതുകൊണ്ട് മാലിന്യങ്ങൾ ദയവുചെയ്ത് വലിച്ചെറിയരുത് എന്ന് കുട്ടികൾ അവരോടു പറഞ്ഞു. ഞങ്ങളോട് ക്ഷമിക്കണം ഞങ്ങൾ ഇനി പ്രകൃതിക്കു ഒരു ദോഷവും വരുത്തില്ല എന്നുപറഞ്ഞു അവർ അവിടെ വലിച്ചെറിഞ്ഞ മാലിന്യങ്ങൾ അവിടെനിന്നും വൃത്തിയാക്കി.
ഇതിൽ നിന്നും കുട്ടുകർക്കു എന്ത് മനസിലായി. നമ്മൾ ഒരുതരത്തിലും പ്രകൃതിക്കു ദോഷം വരുന്ന കാര്യങ്ങളൊന്നും ചെയ്യരുത്.