ഗുഡ് ഷെപ്പേർഡ് ഇ. എം. എസ്. മണപ്പുറം/അക്ഷരവൃക്ഷം/ സുന്ദരഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
സുന്ദരഭൂമി

കരുണാമയനാമീശൻ കല്പ്പിച്ചു നൽകി ഈ സുന്ദരഭൂമി
കൊച്ചു പുൽക്കൊടിയുൾപ്പെടെ നരനു പാർക്കാൻ
അനവധി പൂക്കാലമനവധി വർഷകാലം കഴിയവെ
മനുകുലത്തിനുളവായി ഉന്മാദമാം ആർത്തി
കൊന്നൊടുക്കി മിണ്ടാപ്രാണികളെ നിർദാക്ഷണ്യ
പാപത്തിൻ കറപുരണ്ടുയീ ഭൂവിലും
സ്വച്ഛസുന്ദരാം ഭൂവിലുളവായി മാലിന്യ കൂമ്പാരം
സ്വാർത്ഥനായി തീർന്നു മനുഷ്യകുലം
വെള്ളിക്കൊലുസ്സിട്ട നദിയിലും ശ്വാസകോശമാം
വനത്തിലും അന്യമായി ശുചിത്വം
പൂർവികർ പകർന്നൊരു ശുചിത്വത്തിൻ സമവാക്യം
തിരികെ വരേണം നാമേവരിലും
അകറ്റി നിറുത്തേണം മഹാവ്യാധികളെ
നഷ്ടമാവും പറുദീസ വീണ്ടെടുക്കേണം.
 

ADITHYA M V
7 A ഗുഡ്‌ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ,  മണപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത