ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവണ്മെന്റ് ഹൈസ്ക്കൂൾ ശാന്തിഗ്രാം/അക്ഷരവൃക്ഷം/*കൊറോണ ഒരുപാഠം*
കൊറോണ
ഒരുപാഠം
പതിവുപോലെ അമ്മയുടെ വിളി കേട്ടാണ് മനു ഉണർന്നത്. സൂര്യരശ്മികൾ കൺപീലികളെ തഴുകിയപ്പോൾ എതാനും നിമിഷങ്ങൾ കൂടി അവൻ കണ്ണടച്ചു കിടന്നു. വീണ്ടും അമ്മയുടെ ശബ്ദം കേട്ടു". ഡാ, നീയറിഞ്ഞോ, നിന്റെ കൂട്ടുകാരൻ വരുൺ ഗൾഫിൽ നിന്ന് വന്നിട്ടുണ്ട്. " അത് കേട്ട മാത്രയിൽ മനു കട്ടിലിൽ നിന്ന് ചാടിയെഴുന്നേറ്റു. " "നേരാണോ അമ്മേ, കഴിഞ്ഞ ദിവസവും കൂടി വിളിച്ചതാണല്ലോ. അവനൊന്നും പറഞ്ഞില്ലല്ലോ. അതൊന്നു മറിയില്ല. കഴിഞ്ഞ തവണത്തേതുപോലെ കാണാനൊന്നും മോൻ പോകണ്ടാട്ടോ. അവിടെയൊക്കെ കൊറോണ രോഗം വ്യാപിച്ചു കൊണ്ടിരിക്കുകയാണെന്ന് വാർത്ത കണ്ടതേയുള്ളു. നമ്മുടെ രാജ്യത്തും മുൻകരുതലൊക്കെ എടുത്തു തുടങ്ങി വിദേശത്തു നിന്നൊക്കെ വന്നതല്ലേ . കുറച്ചു ദിവസം കഴിഞ്ഞിട്ട് പോയാ മതി. മനു അമ്മ കൊടുത്ത കട്ടൻ കാപ്പി ചുണ്ടോടു ചേർത്തു കൊണ്ട് നാട്ടിലെ ഉറ്റ സുഹ്യത്തായ അപ്പുവിന്റെ നമ്പർ ഡയൽ ചെയ്തു. ഡാ, വരുൺ വന്നത് നീയറിഞ്ഞോ"? ഞാനറിഞ്ഞു. നിന്നെ വിളിക്കാൻ തുടങ്ങുകയായിരുന്നു. നമുക്ക് എന്തൊക്കെയോ ഫോറിൻ സാധനങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. നമ്മു കൊന്ന് പൊളിക്കണ്ടേ? രണ്ടു വർഷത്തിൽ ഒരിക്കലല്ലേ അവൻ വരു". അപ്പുവിന്റെ മറുപടി കേട്ട മനുവിനും ഉത്സഹമായി. ഭക്ഷണം കഴിച്ച് മുറ്റത്തേക്കിറങ്ങി നിന്ന് മനു അമ്മയോട വിളിച്ച് പറഞ്ഞു. അമ്മേ ഞാൻ അപ്പുവിനെ ഒന്ന് കണ്ടിട്ടു വരാം. മോനേ എനിക്ക് നീ മാത്രയുള്ള. നിന്റെ ഓഫീസ് വരെ അടച്ചിട്ടേക്കു വല്ലേ. ഇപ്പോൾ എങ്ങോട്ടും പോകണ്ട.... "ഇനിയൊരു മറുപടി ക്കു കാത്തുനിൽക്കാതെ." ഞാനിപ്പോ വരാമമ്മേ" എന്നു പറഞ്ഞു കൊണ്ട് മനു ബൈക്ക് സ്റ്റാർട്ട് ചെയ്തു. വരുണിന്റെ വീട്ടിലേക്ക് അധിക ദൂരമില്ല. അപ്പുവിനെയും കൂടി ക്കൊണ്ട് മനു വരുണിന്റെ വീട്ടിലെത്തി. വളരെ നാളുകൾക്കു ശേഷം കണ്ട കൂട്ടുകാരെ വരുൺ കെട്ടിപിടിച്ചു. കാലങ്ങൾക്കു ശേഷം വിദേശ മദ്യത്തിന്റെ ലഹരി അവരുടെ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ഗൾഫിൽ നിന്നുകൊണ്ടു വന്ന സ്പ്രേയും,വസ്ത്രങ്ങളും മൊക്കെയായി അവർ സ്വന്തം വീടുകളിലേക്കു തിരിച്ചു. അമ്മയോടൊന്നും മിണ്ടാതെ മനു വന്നപാടെ കിടന്നു. പിറ്റേന്ന് രാവിലെ അവൻ ഒരു ചെറിയൊരു തൊണ്ടവേദനയോടു കൂടിയാണ് മനു ഉണർന്നത്. ചൂടു വെള്ളമൊക്കെ കുടിച്ചു യാതൊരു ആശങ്കകളുമില്ലാതെ ആ ദിവസം കടന്നുപോയി. പിന്നീട് ഓരോ ദിവസങ്ങൾ പിന്നിടുമ്പോഴും അവന് ചുമയും, പനിയുമൊക്കെ കൂടി വന്നു. നാട്ടുമരുന്നുകൾക്കൊന്നും അവന്റെ അസുഖം കുറയ്ക്കാനായില്ല. അധികം വൈകാതെ ആ ഗ്രാമം മുഴുവൻ ഞെട്ടലോടെ ഒരു വാർത്ത കേട്ടു. വരുൺ കോവിഡ് 19 എന്ന മഹാമാരിയുമായാണ് എത്തിയതെന്ന്. മനു വേഗം അപ്പുവിനെ വിളിച്ചു. അവന്റെ അവസ്ഥകൾ പറഞ്ഞപ്പോൾ അപ്പു ചോദിച്ചു. നീ വാർത്തയൊന്നും കാണാറില്ലേ, മുന്നറിയിപ്പുകൾ എല്ലായിടത്തുമുണ്ടല്ലോ. സോഷ്യൽ മീഡിയകളിലൊക്കെയുണ്ടല്ലോ. ഞാൻ വന്നയുടൻ പുറത്തു നിന്ന് സോപ്പിട്ട് നന്നായി കുളിച്ചിട്ടാണ് കയറിയത്. സാനിറ്റൈസർ എന്റെ കയ്യിലുണ്ടായിരുന്നത് നീയും കണ്ടതല്ലേ. അപ്പോൾ നീയെന്നെ കളിയാക്കുകയല്ലേ ചെയ്തത്. വരുണിന്റെ വീട്ടിലെല്ലാവരും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. നീയും എത്രയും വേഗം ആശുപത്രിയിൽ പോക്കോളു. പതിയെ മനുവിന്റെ അമ്മയ്ക്കും രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങി. ആരോഗ്യ പ്രവർത്തകരാണ് മനുവിനെയു, അമ്മയെയും ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെ അനുഭവങ്ങൾ അവന് പുതിയൊരു പാഠമായിരുന്നു. താൻ കാരണം അമ്മയ്ക്കും ഈ ഗതി വന്നല്ലോ എന്ന തായിരുന്നു അവന്റെ ഏറ്റവും വലിയ വിഷമം. പനി കൂടി, ശ്വസിക്കാൻ പോലും കഴിയാതെ, ശരീരം മുഴുവൻ കുപ്പിച്ചില്ലുകുത്തിക്കയറുന്ന വേദനയോടും കൂടി ആരെയും കാണാൻ പോലും കഴിയാതെ മനു ആശുപത്രിയിൽ മരണത്തോടു മല്ലിട്ടു കിടന്നു. രണ്ടാഴ്ച പിന്നിട്ടപ്പോൾ ജീവൻ പണയം വച്ച് നേഴ്സുമാരുടെയും ഡോക്ടർമാരുടെയും കഠിന പരിശ്രമത്താൽ ജീവിക്കത്തിലേക്കു തിരികെ വന്നു. പക്ഷെ തന്റെ എല്ലമായ അമ്മ ഒരു നോക്കുപോലും കാണുവാൻ സാധിക്കാതെ വിട്ടു പിരിഞ്ഞു എന്ന സത്യം അവന് ഉൾക്കൊള്ളുവാനായില്ല. ഒരുപാട് സമയം അവൻ പൊട്ടിക്കരഞ്ഞു. ആശുപത്രി വിട്ടു കഴിഞ്ഞ് പതിനാലു ദിവസം മനു പുറത്തിറങ്ങാതെ നിരീക്ഷണത്തിൽ കഴിഞ്ഞു. അവനു വേണ്ട ആഹാരം സന്നദ്ധ പ്രവർത്തകർ എത്തിച്ചു കൊടുത്തു. നാളുകൾക്കു ശേഷം ലോക്ഡൗൺ സമയത്ത് കോവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും ആഹാരസാധനങ്ങളും ഒപ്പം ബോധത്കരണവുമായി മനുവും ഒരു സന്നദ്ധപ്രവർത കനായി മുന്നിട്ടിറങ്ങിക്കഴിഞ്ഞു.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കട്ടപ്പന ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കട്ടപ്പന ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ഇടുക്കി ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ