ഗവ : യു പി സ്കൂൾ കൂക്കാനം/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർജില്ലയിലെ കരിവെള്ളൂർ-പെരളം പഞ്ചായത്തിലെ ഏക സർക്കാർ യുപി സ്കൂളാണ് ഗവൺമെൻറ് യുപി സ്കൂൾ കൂക്കാനം.വിദ്യാഭ്യാസ തൽപരായ പൗരപ്രമുഖരുടെ നിരന്തര പരിശ്രമഫലമായി 1968-ൽ ഗവൺമെൻറ് എൽ പി സ്കൂൾ സ്കൂൾ അനുവദിച്ചു .
നാട്ടുകാർ ഒരുക്കിയ താൽക്കാലിക കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത് . 1978 -ൽ അഞ്ചു മുറികളുള്ള ഉള്ള കെട്ടിടം ഗവൺമെൻറ് നിർമ്മിച്ചു . 1990 യു പി സ്കൂൾ ഉയർത്തപ്പെട്ടു. ത്രിതലപഞ്ചായത്ത് സംവിധാനം വന്നതോടെ സ്കൂളിന് വലിയ പുരോഗതിയുണ്ടായി. പഞ്ചായത്തിലെ മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയാകുന്ന വിധം മെച്ചപ്പെട്ട സൗകര്യങ്ങൾ ഉണ്ടാക്കുവാൻ സാധിച്ചു. കുട്ടികളുടെ പാർക്ക് , പാചകപ്പുര ,ഗേൾസ് ടോയ് ലറ്റുകൾ ,സ്മാർട്ട് ക്ലാസ് മുറി,ഫർണിച്ചറുകൾ ,ഓഡിറ്റോറിയം എന്നി സൗകര്യങ്ങൾ ലഭിച്ചിട്ടുണ്ട് . സ്പോർട്സ് കൗൺസിലിന്റെ ധനസഹായം ഉപയോഗിച്ച് നല്ലൊരു ഒരു കളിസ്ഥലം സ്ഥലം ഒരുക്കിയിട്ടുണ്ട് . കുട്ടികളുടെ യാത്രാ പ്രശ്നം പരിഹരിക്കുന്നതിനായി എംഎൽഎ ഫണ്ട് ഉൾപ്പെടുത്തി സ്കൂളിന് ബസ് അനുവദിച്ചിട്ടുണ്ട്.സ്കൂൾകെട്ടിടങ്ങൾ ഇപ്പോഴും പഴയതാണ് . ആധുനിക രീതിയിലുള്ള പുതിയ കെട്ടിടങ്ങൾ അത്യാവശ്യമായി വന്നിരിക്കുകയാണ്.
ഊർജ്ജസ്വലരായി പ്രവർത്തിക്കുന്ന സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയും മദർ പി ടി എ യും സ്കൂൾ വികസന സമിതിയും സ്കൂളിൻറെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നു. ഇതോടൊപ്പം ആത്മാർത്ഥതയും കഴിവും കൈമുതലായുള്ള അധ്യാപകരും ചേർന്ന് ഈ വിദ്യാലയത്തെ മികവിലേക്ക് നയിക്കുന്നു.