ഗവ .യു .പി .എസ് .ഉഴുവ/അക്ഷരവൃക്ഷം/എന്റെ അവധിക്കാല ചിന്തകൾ
എന്റെ അവധിക്കാല ചിന്തകൾ
ചൈനയിലെ വുഹാൻ പട്ടണത്തിൽ നിന്നാരംഭിച്ച് ലോകത്ത് മുഴവൻ മാഹാ വിപത്ത് ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന കൊറോണ അഥവാ കോവിഡ് 19 എന്നവ വൈറസ് നമ്മുടെ രാജ്യത്തും വലിയൊരു വെല്ലുവിളിയായി ഉയർന്നു വന്നിരിക്കുകകയാണല്ലോ?ഈ കാലഘട്ടം കുട്ടികളായ ഞങ്ങൾ ഒാരോരുത്തരിലും വളരെ വ്യത്യസ്തമായ അനുഭവങ്ങളാണ് സ്യഷ്ടിച്ചിരിക്കുന്നത്.തിരക്കേറിയ ഈ കാലഘട്ടത്തിൽ കൊറോണ കാരണം കുടുംബത്തിലെ എല്ലാവരും വീട്ടിൽ തന്നെ ഉണ്ടെന്നുള്ളതും, ഒരുമിച്ച് ഭക്ഷണം കഴിക്കാനും, തമാശകൾ പങ്കിടാൻ കഴിഞ്ഞതും,മിതത്വം ശീലിമാക്കാൻ പഠിച്ചതും,വ്യക്തി ശുചിത്വത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ സാധിച്ചതും,അതോടൊപ്പം കുടുംബത്തിലെ മുതിർന്നവർ അവരുടെ കുട്ടിക്കാലത്തെ അനുഭവങ്ങൾ പങ്കിട്ടതും എല്ലാം ഒരു അനുഭവമായി.തൊടിയിലെ പച്ചക്കറികളെ പരിപാലിക്കാൻ സാധിച്ചതും അതിൽ നിന്നും വിളവുകൾ ലഭിച്ചതും എന്റെ ഉള്ളിൽ എവിടെയോ ഒളിഞ്ഞു കിടന്ന ഒരു കൊച്ചുകർഷകയെ തിരിച്ചറിയാൻ കഴിഞ്ഞതുമെല്ലാം ഞൻ നന്മയുള്ള അനുഭവങ്ങളായി കരുതുന്നു.എത്രയും പെട്ടന്ന് ഈ വിപത്ത് മാറി സർവ്വരും സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥനയോടെ......
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |