ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/കോവിഡ്-19 (കൊറോണ വൈറസ്)- ഡിസീസ് 2019

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്-19 (കൊറോണ വൈറസ്)- ഡിസീസ് 2019

ഇന്ന് നാം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ മഹാമാരിയായി *കോ വിഡ് * -19* (കൊറോണ )യെ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു കഴിഞ്ഞ വിവരം എല്ലാവർക്കും അറിയാമല്ലോ.....
 ഈ രോഗം വൈറസ് ആണ് പരത്തുന്നത്. ഈ രോഗം ആദ്യമായി കണ്ടെത്തുന്നത് ചൈനയിലെ വുഹാൻ എന്ന പ്രദേശത്തെ ഒരു ചന്തയിലെ മനുഷ്യരിൽ ആണ്. ആദ്യം ചൈനയിൽ ഈ മഹാവ്യാധി വൻപിച്ച ജീവനാശം വരുത്തിയെങ്കിലും ഇപ്പോൾ നിയന്ത്രണവിധേയമായി കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഈ രോഗത്തിന്റെ അപകടകരമായ പിടിയിലാണ്. ശരീരത്തിലെ സ്രവ ങ്ങളിൽ നിന്നാണ് ഈ രോഗം മുഖ്യമായും പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്ക് ചീറ്റുമ്പോഴും ഈ രോഗം മറ്റുള്ളവരിലേക്ക് പകരുന്നു. അതുകൊണ്ട് തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും എല്ലാം ഒരു തൂവാല യോ വൃത്തിയുള്ള തുണികൊണ്ട് മൂക്കും വായും മൂടുന്ന രീതിയിൽ കെട്ടണം. കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.. സർക്കാരും ആരോഗ്യ പ്രവർത്തകരും പറയുന്നത് അനുസരിക്കണം. ലോക്ക് ഡൗൺ നിയമങ്ങൾ പാലിക്കണം. സാമൂഹിക അകലം പാലിക്കുക. ഇതെല്ലാം പാലിച്ച് നമുക്ക് ഈ രോഗത്തിന്റെ കണ്ണി കൾ പൊട്ടിച്ചെറിയാം....
 

ഷെബിൻ. പി
5 ബി ഗവ.യു പി സ്കൂൾ ചിറയിൻകീഴ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം