ഗവ ഹൈസ്കൂൾ ചിറക്കര/അക്ഷരവൃക്ഷം/എൻറെ പരിസ്ഥിതി; എൻറെ ഉത്തരവാദിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
എൻറെ പരിസ്ഥിതി; എൻറെ ഉത്തരവാദിത്വം
പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്. പ്രകൃതിയുടെ സമതുലിതാവസ്ഥയിലുണ്ടാകുന്ന അനാരോഗ്യകരമായ മാറ്റങ്ങൾ മാനവ രാശിയുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാകുമെന്ന തിരിച്ചറിവാണ് പരിസ്ഥിതി സംരക്ഷണത്തിനായി ഊർജ്ജസ്വലതയോടെ പ്രവർത്തിക്കാൻ വിവിധ ലോക രാഷ്ട്രങ്ങൾക്ക് പ്രേരകശക്തിയായത്. ഇരുപതാം നൂറ്റാണ്ടിൻ്റെ അവസാന ദശകങ്ങളിൽ പ്രകൃതിയെ കുറിച്ചുള്ള അവബോധത്തിലും പ്രകൃതിസംരക്ഷണത്തിനു വേണ്ടിയുള്ള ശ്രമങ്ങളിലും ഒരു പ്രത്യേക താൽപര്യം ദൃശ്യമാണ് .<

പരിസ്ഥിതി മലിനീകരണം അനിയന്ത്രിതമായി വർധിച്ചു വരുന്ന ഇന്നത്തെ സാഹചര്യത്തിൽ പരിസ്ഥിതി സംരക്ഷണത്തിൻ്റെ അനിവാര്യത തിരിച്ചറിഞ്ഞ് അതിനായി നിയമങ്ങൾ രൂപീകരിക്കും ഒപ്പം വിവിധ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ ഉദയവും ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും കണ്ടു വരുന്ന പൊതു സവിശേഷതകളാണ് . വായുവും ജലവും മണ്ണും എന്തിന് ബഹിരാകാശം പോലും മലിനമാക്കപ്പെട്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് നാം ജീവിക്കുന്നത് . കാലാവസ്ഥാ വ്യതിയാനം , ആഗോളതാപനം ,വനനശീകരണം തുടങ്ങി പരിസ്ഥിതി സന്തുലനം തകർക്കുന്ന പ്രതിഭാസങ്ങൾ നിരവധിയാണ് ദിനംപ്രതി സംഭവിച്ചിരിക്കുന്നത് ഹരിതാഭമായ പുൽമേടുകളും കുടിനീരിൻ്റെ നിറസാന്നിധ്യമായിരുന്ന പുഴകളും തണ്ണ് തടങ്ങളും പാലരുവികളും കാടുകളും മേടുകളും കാവുകളും കൈയ്യേറി നശിപ്പിച്ച് അതാണ് പുരോഗതിയെന്ന് ഊറ്റം കൊള്ളുന്ന ഒരു ജനതയാണ് ഈ നാശത്തിൻ്റെ കാരണക്കാർ .<

ഇന്നത്തെ പ്രകൃതിദുരന്തങ്ങൾക്കെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ മനുഷ്യൻ മാത്രമാണ് കാരണക്കാർ . ഭൂമിയിലെ മറ്റെല്ലാ ജീവജാലങ്ങളും പ്രകൃതിയുടെ സ്വാഭാവികത യോട് ഇണങ്ങി ജീവിക്കുമ്പോൾ മനുഷ്യൻ മാത്രം തൻ്റെ അത്യാഗ്രഹങ്ങളെ തൃപ്തിപ്പെടുത്താൻ പ്രകൃതിയെ തനിക്ക് ഇഷ്ട്ടമുള്ള വിധം തകിടം മറിക്കുന്നു. അതിൻ്റെ സ്വാഭാവിക പ്രിതികരണങ്ങൾ ആണ് ഇന്ന് നാം നേരിടുന്ന പ്രകൃതിദുരന്തങ്ങൾ. ജലമലിനീകരണവും വായു മലിനീകരണവും വനനശീകരണവും അനിയന്ത്രിതമാകുമ്പോൾ അവ മനുഷ്യൻ്റെ മാത്രമല്ല ഭൂമിയിലെ സകല ജീവജാലങ്ങളുടെയും സമ്പൂർണ്ണ നാശത്തിലേക്ക് നയിക്കും. ധ്രുവപ്രദേശങ്ങളിലെ മഞ്ഞുമലകൾ ഉരുകുന്നതും അപ്രതീക്ഷിത കാലാവസ്ഥ വ്യതിയാനങ്ങളും പ്രകൃതിരുരന്തങ്ങളും എല്ലാം മനുഷ്യന് പ്രകൃതി നൽകുന്ന മുന്നറിയിപ്പുകൾ ആണ് 'തൻ്റെ ക്രൂരത ഇനിയും അവസാനിപ്പി ച്ചില്ലെങ്കിൽ പ്രകൃതി സകലതിനെയും തുടച്ചു മാറ്റാൻ ഒരുസംഹാര താണ്ഡവമാടും എന്നതിൻ്റെ മുന്നറിയിപ്പ്.<

സൗരയൂഥത്തിൽ ജീവൻ തടിക്കുന്ന ഏക ഗ്രഹം ഭൂമിയാണ് ' ഇന്ന് അവൾ പ്ലാസ്റ്റിക് എന്ന മഹാ ഭീകരൻ്റെ കരവലയത്തിൽ ശ്വാസം കിട്ടാതെ പിടയുന്നു. കുന്നും മലയും മണ്ണും കാടും ഒക്കെ നശിപ്പിച്ച് തൃപ്തിയാകാതെ ഇ-വേസ്റ്റും മെഡിക്കൽവേ സറ്റും പ്ലാസ്റ്റിക്കും കീടനാശിനിയുമൊക്കെ നിരന്തരം പ്രയോഗിച്ച് സമുദ്രത്തെയും നാം നശിപ്പിച്ചു. ഇന്ന് നാം ഏവരും നമ്മുടെ അപരാധങ്ങൾ തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു. പരിസ്ഥിതിയെക്കുറിച്ചും വനസംരക്ഷണത്തെ കുറിച്ചും ബോധവാൻമാരായ ഒരു പുതു തലമുറ ഇന്ന് വളർന്നു വരുന്നു. വനവൽക്കരണ മഹോൽസവങ്ങളും വിദ്യാലായങ്ങളിൽ നടപ്പാക്കി വരുന്ന എൻ്റെ മരം പദ്ധതിയുമൊക്കെ ഇതിന് തെളിവാണ്. ഭാഷയും വേഷവും സംസ്കാരവും അതിർത്തികളും മറന്ന് ലോകമേ തറവാട് എന്ന സങ്കൽപ്പത്തിലേക്ക് ഉയരുന്നത് വഴി ഭൂമി എന്ന നമ്മുടെ ജനനിയെ നമുക്ക് സംരക്ഷിക്കാം. അതിനായി കൈകോർക്കാം.

നന്ദന ജയകുമാർ
6C ഗവ.എച്ച്.എസ്.ചിറക്കര
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം