ഗവ ഹൈസ്കൂൾ ഉളിയനാട്/അക്ഷരവൃക്ഷം/ എന്റെ കഥ

Schoolwiki സംരംഭത്തിൽ നിന്ന്


എന്റെ കഥ

കുട്ടുകാരെ ഞാൻ കൊറോണ വൈറസ് .....പേര് കേട്ട വൈറസ് കുടുംബത്തിലെ ഒരു അംഗം എന്റെ കഥയാണ് ഞാൻ പറയുന്നത്‌ ചൈനയിലെ ഒരു ഉൾവനത്തിൽ കാട്ടുപന്നിയുടെ വൻകുടലിൽ കുഞ്ഞുക്കുട്ടി പരാധീനങ്ങളുമായി ഞാൻ കഴിഞ്ഞു കൂടുകയായിരുന്നു ഞങ്ങൾ വൈറസുകൾക്ക് പുറത്തു ജീവിക്കാൻ സാധിക്കില്ല ഒരു ദിവസം കാട്ടിലേക്ക് ഒരു നായാട്ടുകാരനും സംഘവും വന്നു അവർ ഞാൻ വസിച്ചിരുന്ന കാട്ടുപന്നിയെ വെടിവച്ചു വീഴ്ത്തി അവർ അതിനെയും എന്നെയും വണ്ടിയിൽ കയറ്റി വ്യുഹാൻ എന്ന മാർക്കറ്റിൽ കൊണ്ട് പോയി വിറ്റു ഞാൻ പേടിച്ചു വിറച്ചു അവർ കാട്ടുപന്നിയെ പൊരിച്ചു കഴിക്കും കൂട്ടത്തിൽ ഞാനും ചാകും പക്ഷെ എന്റെ ഭാഗ്യത്തിനു് ഇറച്ചിവെട്ടുക്കാരൻ പന്നിയുടെ വയർ തുരന്നു ആ തക്കത്തിന് ഞാൻ ഇറച്ചിവെട്ടുക്കാരന്റെ കൈയിൽ കയറി അവൻ മൂക്കു ചൊറിഞ്ഞപ്പോൾ ഞാൻ അവന്റെ മുക്കുനുള്ളിൽ കയറി എനിക്ക് സന്തോഷമായി ഇനി 14 ദിവസം സന്തോഷത്തോടെ സമാധാനത്തോടെ എവിടെ കഴിയാം ഈ സമയത്താണ് ഞങ്ങൾ പെറ്റു പെരുകുന്നത് അങ്ങനെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഇറച്ചിവെട്ടുക്കാരന് പണിയും ചുമയും തുടങ്ങി ഉടൻ തന്നെ അയാളെ തൊട്ടടുത്തുള്ള ആശുപത്രിയിൽ കൊണ്ട് പോയി ഡോക്ടർ അയാളെ പരിശോധിച്ചു ഞാൻ ഡോക്ടറിലേക്കു പ്രവേശിച്ചു ഡോക്ടറിന്റെ ചുമയിലൂടെ ഞാൻ അദ്ദേഹത്തിന്റെ കുടുംബത്തിലും അയൽക്കാരിലും പിന്നീട് ലോകമെമ്പാടും ഞാനും എന്റെ മക്കളും പടർന്നു പിടിച്ചു ലോകാരോഗ്യ പ്രവർത്തകർ എന്നെ കണ്ടുപിടിക്കുവാൻ ശ്രമിച്ചു അങ്ങനെ അവർ എന്നെ കണ്ടെത്തി ഞാനൊരു മരമായൊരു വൈറസ് ആണെന്നും എനിക്ക് കോവിഡ് -19 എന്ന പേരും നൽകി പക്ഷെ എനിക്കൊരു സമാധാനമുണ്ട് ഇതുവരെ എന്നെ നശിപ്പിക്കുവാൻ മരുന്നൊന്നും കണ്ടുപിടിച്ചിട്ടില്ല ഹൌ .............സന്തോഷം


ദേവനന്ദ വി ആർ
3 ഗവ ഹൈസ്കൂൾ ഉളിയനാട്
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ