ഉള്ളടക്കത്തിലേക്ക് പോവുക

ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/വിദ്യാരംഗം‌/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

2024

ജൂൺ 19 വായന ദിനാഘോഷം

ഗവൺമെൻറ് ഹൈസ്കൂൾ മണ്ണഞ്ചേരിയിൽ ജൂൺ 19 വായനാദിനമായി ആഘോഷിച്ചു.വിപുലമായ പരിപാടികളോടെയാണ് വായനാദിനം ആഘോഷിച്ചത്.സ്കൂൾ എച്ച് എം ജ്യോതിഷ് കുമാരി അധ്യക്ഷസ്ഥാനം വഹിച്ചു.മുൻ എച്ച് എം ആയിരുന്ന സുജാതകുമാരി ടീച്ചർ വായനാദിനാഘോഷം ഉദ്ഘാടനം ചെയ്തു അതോടൊപ്പം വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംവദിക്കുകയും ചെയ്തു.7 എഫിൽ പഠിക്കുന്ന കുട്ടിയുടെ രക്ഷകർത്താവും 'മഞ്ഞവെയിൽ നാളങ്ങൾ 'എന്ന പുസ്തകത്തിൻറെ രചയിതാവുമായ ജസീറ അനസ് മുഖ്യാതിഥിയായി പങ്കെടുത്തു.ശിഹാബുദ്ദീൻ സി എസ് (അധ്യാപകൻ അറബി വിഭാഗം ) , കൃഷ്ണ . പി കെ (അധ്യാപിക മലയാള വിഭാഗം ).സി സി നാസർ (എസ് എം സി വൈസ് പ്രസിഡൻറ് ) എന്നിവർ ആശംസകൾ അർപ്പിച്ചു.10 E ക്ലാസിൽ പഠിക്കുന്ന ഫദീല സുനീർ കവിത ആലപിച്ചു. 10 G യിൽ പഠിക്കുന്ന ദിയ എസ്. പ്രശാന്ത് പുസ്തക ആസ്വാദനം നടത്തി. ഷിബി വർഗീസ് (അധ്യാപിക ഇംഗ്ലീഷ് വിഭാഗം )നന്ദി അർപ്പിച്ചു.

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float