ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/വിദ്യാരംഗം/2025-26
ഗവൺമെൻെറ് ഹൈസ്കൂൾ മണ്ണഞ്ചേരിയിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും വായനാദിന വായനാദിനാചരണവും ജൂൺ 19 വ്യാഴാഴ്ച നടത്തപ്പെടുകയുണ്ടായി.അഡ്വ. R റിയാസ് ഉദ്ഘാടനവും,പിടിഎ പ്രസിഡണ്ട് മുഹമ്മദ് മുസ്തഫ അധ്യക്ഷനുമായിരുന്നു. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ആയിരുന്ന ശ്രീ. ആർ പ്രഭാകരൻ മുഖ്യാതിഥിയായിരുന്നു. വായനാദിനവുമായി ബന്ധപ്പെട്ട പുസ്തക പരിചയം, വായനാഗാനവും ഉണ്ടായിരുന്നു. ചെറിയ പ്രായത്തിൽ തന്നെ ഒരു നോവൽ പൂർത്തീകരിച്ച് പുറത്തിറക്കിയ ദേവ് തീർഥിന് മുഖ്യാതിഥി ഉപഹാരം സമർപ്പിച്ചു. എച്ച്.എം ശ്രീമതി ഹഫ്സ ടീച്ചർ ആശംസകൾ അറിയിച്ചു തുടർന്ന് പരിസ്ഥിതിയുമായി ബന്ധപ്പെട്ട കവിതാ ദൃശ്യാവിഷ്കാരത്തോടെ പരിപാടികൾ അവസാനിച്ചു.

-
വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും വായനാദിനാചരണവും
-
ദേവ്തീർഥ് തൻെറ നോവലിനെ കുറിച്ച് സംസാരിക്കുന്നു
ജൂൺ 26 നാടൻപാട്ട് ശില്പശാല വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 26 വ്യാഴാഴ്ച ഒരു നാടൻപാട്ട് ശില്പശാല സംഘടിപ്പിച്ചു. നാടൻപാട്ട് കലാകാരിയും,മണ്ണഞ്ചേരിസ്കൂളിലെ മുൻവിദ്യാർത്ഥിയുമായ കുമാരി ഐശ്വര്യ ക്ലാസുകൾ നയിച്ചു, മലയാളം ക്ലബ്ബിൽ അംഗങ്ങളായ കുട്ടികൾ പരിപാടിയിൽപങ്കെടുത്തു, HM ശ്രീമതി ഹഫ്സ ടീച്ചർസ്വാഗതവും,മലയാളം അധ്യാപിക ശ്രീമതി കൃഷ്ണ നന്ദിയും പറഞ്ഞു, കേരള സാംസ്കാരിക വകുപ്പിന്റെ കീഴിൽ വെല്ലോഷിപ്പിന് നേടിയ കുട്ടിയാണ് കുമാരി ഐശ്വര്യ.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ 1 /7 2025 ഉച്ചയ്ക്ക് രണ്ടുമണിക്ക് നാടകക്കളരി എന്നുള്ള ഒരു പ്രോഗ്രാം നടന്നു. അധ്യാപകനും നാടക കലാകാരനുമായ ശ്രീ രവി പ്രസാദ് ക്ലാസുകൾ നയിച്ചു. അന്യമായിക്കൊണ്ടിരിക്കുന്ന നാടക കലയെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.പാട്ടുകളിലൂടെയും തന്റെ അഭിനയാ മികവിലൂടെയും കുട്ടികൾക്ക് വളരെ രസകരമായി തോന്നിയ ഒരു ക്ലാസ് ആയിരുന്നു അത്
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 17/5/2025 ൽ വാങ്മയം ഭാഷാ പ്രതിഭാ പുരസ്കാര മത്സരം നടത്തി.
HS വിഭാഗം Ist Archana Arun (10G), 2 nd Adithya K (9A). LP വിഭാഗം Ist Fathima Manal, 2nd Alminsa.S വിദ്യാരംഗം കലാസാഹിത്യ വേദി വാങ്മയം ഭാഷാ പ്രതിഭാ പുരസ്കാരം, സബ‍്ജില്ലാതല മത്സരത്തിൽ മണ്ണഞ്ചേരി സ്കൂളിലെ ആദിത്യ.കെ മൂന്നാംസ്ഥാനം നേടി.
വിദ്യാരംഗം കലാസാഹിത്യ വേദി സാഹിത്യ സെമിനാർ സബ്‍ജില്ലാതലം മൂന്നാംസ്ഥാനം ദേവ് തീർത്ഥ് എസ്.