ഉള്ളടക്കത്തിലേക്ക് പോവുക

ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/ഗോൾ 2026

Schoolwiki സംരംഭത്തിൽ നിന്ന്

1 Million Toofan Goals @ World Cup 2026

ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി

1 മില്യൺ തൂഫാൻ ഗോൾ ചലഞ്ചിന്റെ ഭാഗമായി ഈ വിദ്യാലയത്തിൽ നിന്നുള്ള ഗോൾ ചിത്രങ്ങൾ.

ഗോൾ ചിത്രങ്ങൾ

തൂഫാൻ ഗോൾ 2026 – ജി.എച്ച്.എസ്. മണ്ണഞ്ചേരി

ഫുട്ബോളിലൂടെ ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലാകെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജി.എച്ച്.എസ്. മണ്ണഞ്ചേരിയിൽ “തൂഫാൻ ഗോൾ 2026” പരിപാടി സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ കായികമനോഭാവം വളർത്തുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ ഫുട്ബോൾ മത്സരങ്ങളും ഗോൾ ചലഞ്ചുകളും നടത്തി. വിദ്യാർത്ഥികൾ ആവേശപൂർവം പങ്കെടുത്ത ഈ പരിപാടി ഐക്യം, സഹകരണം, കായികമികവ് എന്നിവ വളർത്താൻ സഹായകമായി. ലഹരിക്കെതിരെ ശക്തമായ സന്ദേശം നൽകിക്കൊണ്ട് “one life one goal say no to drugs ” എന്ന ആശയം പരിപാടിയിലൂടെ പ്രചരിപ്പിച്ചു. കേരള വിദ്യാഭ്യാസ വകുപ്പിന്റെ “1 Million Toofan Goals @ World Cup 2026” ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാർത്ഥികളെ ലഹരിവിമുക്ത സമൂഹ നിർമ്മാണത്തിലേക്ക് നയിക്കുന്ന പ്രവർത്തനമാണിത്.

School PTA പ്രസിഡന്റ് മുഹമ്മദ് മുസ്തഫ ഉത്ഘാടനം ചെയ്ത പരിപാടിയിൽ എസ് എംസി  ചെയർമാൻ ജോസ് ചാക്കോ ആശംസ അറിയിച്ചു .