ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/അക്ഷരവൃക്ഷം/മഹാമാരിയിൽ നിന്നുള്ള അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരിയിൽ നിന്നുള്ള അതിജീവനം

വീട്ടിലേക്കുവരുന്ന വണ്ടിയുടെ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്. അച്ഛൻ വാതിൽ തുറന്ന് നോക്കിയപ്പോൾ വിദേശത്തുനിന്ന് വന്ന അച്ഛന്റെ കൂട്ടുകാരനായിരുന്നു അത്. ചൈനയിൽ ഒരു അജ്ഞാത രോഗം പടർന്നുപിടിക്കുന്നതിനാൽ അവിടെയുള്ളവരെ മടക്കി അയക്കുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ആ വൈറസിന്ന് ഇതുവരെ വാക്‌സിനൊ മരുന്നോ കണ്ടുപിടിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം കൊണ്ടുവന്ന മിഠായി പൊതിയുമായി ഞാൻ അകത്തേക്ക് കയറി പോയി. അച്ഛനുമായി മറ്റു സുഹൃത്തുകൾ കാണാൻ പോയിട്ടാണ് അദ്ദേഹം വീട്ടിലേക്ക് തിരിച്ചുപോയത്.

നേരം ഇരുട്ടി ചുവന്ന ആകാശം നോക്കി ഞാൻ നിന്നു. അപ്പോഴാണ് വാർത്ത കണ്ടോണ്ടിരുന്ന അച്ഛൻ എന്തോ വിളിച്ചു പറയുന്നത് ഞാൻ കേട്ടത് ചൈനയിൽ പടർന്നു പിടിച്ച അജ്ഞാത രോഗം കേരളത്തിലും റിപ്പോർട്ട്‌ ചെയ്തിരിക്കുകയാണ് അതിനാൽ വിദേശത്തുനിന്ന് വന്ന എല്ലാവരെയും നിരീക്ഷണത്തിൽ ആക്കിയിരിക്കുകയാണ് അച്ഛന് ഒരു ഫോൺകാൾ വന്നു. ഫോണുമായി അച്ഛൻ പുറത്തേക്ക് ഇറങ്ങി പോയി. അപ്പോൾ ആണ് ഞങ്ങൾ അറിയുന്നത് വീട്ടിൽ മുൻപ് വന്നിരുന്ന അച്ഛന്റെ സുഹൃത്തിന്റെ കൂടെ കൂടെ വന്നയാൾക്കാണ് രോഗം സ്ഥിതീകരിച്ചു ഇരിക്കുന്നതെന്ന്. അതുകൊണ്ട് അച്ഛന്റെ സുഹൃത്തിനെ നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്. രോഗം ബാധിച്ച ആളോടൊപ്പം വന്നവരെയെല്ലാം ആശുപത്രിയിൽ ഐസൊലേഷനിൽ ആക്കി ഇരുന്നു. രോഗ ലക്ഷണമുള്ളവരുടെയെല്ലാം സ്രെവം പരിശോധനക് അയച്ചിരുന്നു. അനുജനുമൊത്ത് ഉറങ്ങാൻ കിടന്നപ്പോൾ എന്റെ മനസ്സിൽ നിറയെ ആകുലപ്പെടുത്തുന്ന ചിന്തകൾ ആയിരുന്നു.

പിറ്റേന്ന് വീട്ടുവളപ്പിൽ ആരോ സംസാരിക്കുന്ന ശബ്ദം കേട്ട് ഞാൻ അവിടേക്ക് എഴുനേറ്റ് ചെന്നു. അദ്ദേഹം മാസ്കും ഗ്ലൗസും ധരിച്ചിരുന്നു. വീടിനെ ആകെ ഉലയ്ക്കുന്ന വാർത്തയും ആയാണ് അദ്ദേഹം വന്നിരുന്നത്. ഇന്നലെ വന്ന അച്ഛന്റെ സുഹൃത്തിന്ന് കൊറോണ വൈറസ് സ്ഥികരിച്ചു. അതിനാൽ ഞങ്ങളോട് അദ്ദേഹം പതിനാലു ദിവസം ഐസൊലേഷനിൽ കഴിയാൻ നിർദ്ദേശിച്ചു ഒപ്പം അച്ഛൻ സുഹൃത്തുമായി പോയ ഇടങ്ങളും അദ്ദേഹം ചോദിച്ചു മനസിലാക്കി. കൊറോണയ്ക്ക് ഇതുവരെ പ്രതിരോധ മരുന്ന് കണ്ടെത്തിയിട്ടില്ലെന്നു അദ്ദേഹം പറഞ്ഞു. വീട് ആകെ നിശബ്ദമായി. അപ്പുറത്തെ വീട്ടിൽ അനുജൻ കളിക്കാനിറങ്ങിയപ്പോൾ അമ്മ അവനെ തടഞ്ഞു. ഇനിയുള്ള പതിന്നാലു ദിവസം പുറത്തിറങ്ങരുതെന്ന് അമ്മ ഞങ്ങളോട് രണ്ടു പേരോടുമായി പറഞ്ഞു.

അച്ഛന്റെ സുഹൃത്ത്‌ ഉൾപ്പെടെ പതിന്നാലു പേർക്ക് രോഗം സ്‌ഥിരീകരിച്ചതായി അറിഞ്ഞു. ഇന്ത്യയിൽ എൺപത് പേർക്ക് കോവിടു ബാധിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു.

വീട്ടിലേക്കുള്ള പലചരക്കു സാധനങ്ങൾ തീർന്നിരിക്കുക ആണ് എന്ന് അമ്മ അച്ഛനോട് പറഞ്ഞു. പുറത്തു പോയി സാധനങ്ങൾ വാങ്ങാനും പറ്റില്ലല്ലോ. വാതിലിൽ ആരോ മുട്ടുന്നത് കേട്ട് അച്ഛൻ വാതിൽ തുറന്നു. പലചരക്കു സാധനവുമായെത്തിയ ആരോഗ്യപ്രവർത്തകരായിരുന്നു അത്. അവരത് അച്ഛനെ ഏൽപ്പിച്ചു. വീട്ടിലേക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിച്ചാൽ മതി എന്ന് പറഞ്ഞു അവർ പോയി. രോഗം പടരുന്ന സാഹചര്യത്തിൽ ലോക്ഡൌൺ പ്രഘ്യപിച്ചു. കൊറോണ പടരുന്നതിനാൽ പരീക്ഷ കളെല്ലാം മാറ്റി വച്ചു.ജീവന് ഭീഷണി ആകുന്ന കൊറോണ യെ കുറിച്ചുള്ള വാർത്ത മാത്രമായിരുന്നു പത്രം നിറയെ.

നിരീക്ഷണത്തിൽ ആയതിനാൽ ആർക്കും പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ഞങ്ങൾ വീട്ടിനുള്ളിലിരുന്ന് കളിക്കാനും ചിത്രം വരക്കാനും തുടങ്ങി. വീട്ടിലും ഞങ്ങൾ മാസ്കും ഗ്ലൗസും അണിയുമായിരുന്നു. ഇതൊന്നും അനുജന് പ്രിയമല്ലെങ്കിലും എല്ലാം അനുസരിച്ചു. പുറത്തിറങ്ങാൻ കഴിയാത്ത തിൽ അവനു ദേഷ്യം ഉണ്ടായിരുന്നു. ദിവസം കഴിയും തോറും രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു.

ഞാനും അനുജനും കളിച്ചുകൊണ്ടിരുന്നപ്പോൾ ആരോഗ്യപ്രവർത്തകർ വീണ്ടും വന്നു. അമ്മയ്ക്ക് എന്തൊക്കയോ നിർദ്ദേശം കൊടുത്തിട്ടാണ് അവർ പോയത്. ഒപ്പം ഞങ്ങൾക്ക് രോഗലക്ഷണമില്ലെന്നും അവർ ഉറപ്പാക്കി. നിരീക്ഷണകാലം കഴിഞ്ഞതിനാൽ അമ്മയും അച്ഛനും ജോലിക്ക് പോയിത്തുടങ്ങി. കാർട്ടൂൺ മാത്രം കണ്ടിരുന്ന ഞാനും അനുജനും വാർത്ത കാണാൻ തുടങ്ങിയിരുന്നു. വാർത്ത വച്ചപ്പോൾ നിയന്ത്രണം ലംഘിക്കുന്ന ആളുകളെ കുറിച്ചുള്ള വാർത്തകൾ ഏറെ ശൃദ്ധയിൽപ്പെട്ടു. ജനങ്ങൾ ക്കു വേണ്ടിയുള്ള ഈനിർദ്ദേശങ്ങൾ പാലിക്കാത്ത തെന്തേ എന്ന് ഞാൻ ചിന്തിച്ചു. അച്ഛനും അമ്മയും ജോലി കഴിഞ്ഞെത്തി. ആശുപത്രിയിൽ തിരക്ക് വളരെ കുറവായിരുന്നു എന്ന് അമ്മ ഞങ്ങളോട് പറഞ്ഞു. സെന്സിറ്റീസെർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കി യിട്ടാണ് അമ്മ ഞങ്ങളുടെ അടുത്തേക്ക് വന്നത് . ലോക്ഡൌൺ ആയിരുന്നു എങ്കിലും അവശ്യ സാധനങ്ങൾക്ക് ക്ഷാ മം ഉണ്ടായിരുന്നില്ല. ആശുപത്രിയിൽ നിരീക്ഷണത്തിൽ ഇരുന്നയാൾ ഓടിപ്പോയി എന്നും പിന്നീട് അയാളെ ഒരു ബന്ധുവിന്റെ വീട്ടിൽ കണ്ടെത്തിയെന്നും അച്ഛൻ പറഞ്ഞു. കൊറോണ ഫലം പോസിറ്റീവ് ആയതിനാൽ ആ ബന്ധുക്കളും നിരീക്ഷണത്തിലാണ്. ഉറങ്ങാൻ കിടന്നപ്പോൾ വാർത്തയിൽ കണ്ട കാര്യവും അച്ഛൻ പറഞ്ഞ കാര്യവും ആയിരുന്നു എന്റെ മനസ്സിൽ. സ്വന്തം ജീവന് ഭീഷണി എന്ന് അറിഞ്ഞിട്ടും സർക്കാർ നിർദ്ദേശം ഇവരൊന്നും പാലിക്കാത്തതെന്ത് എന്ന് ഞാൻ അതിശയിച്ചു. ജനങ്ങൾ എല്ലാം ഒറ്റക്കെട്ടായി നിന്നാലേ ഈ മഹാmaariye നമുക്ക് അതിജീവിയ്ക്കാനാവൂ. ഈ ലോക്കഡോൺ കാലത്തും സ്വന്തം ജീവിതം നോക്കാതെ നാടിനുവേണ്ടി പ്രവർത്തിക്കുന്ന കൂറേ ആൾക്കാർ കൂടി എന്റെ മനസിലേക്ക് വന്നു -ആരോഗ്യപ്രവർത്തകരും പോലീസ്‌കാരും. അവരാണ് യഥാർത്ഥ ത്തിൽ നാടിന്റെ കാവൽ മാലാഘമാർ. വൈകുന്നേരം ആകാശം കാർമേഘാവൃത മായിരുന്നു. രാത്രി പേമാരി ഉണ്ടായി. അച്ഛനും അമ്മയും മഴയത്തആണ് കയറി വന്നത്. ഈ പേമാരി ക്ക് കൊറോണയെ വിഴുങ്ങാനായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. ഇരുപതു പേർക്ക് രോഗം മാറിയെന്നു അമ്മ പറഞ്ഞത് കേട്ടപ്പോൾ എന്റെ മനസ്സിന് വല്ലാത്ത കുളിരനുഭവപ്പെട്ടു. പിന്നീടുള്ള വാർത്തകൾ ആശ്വാസം നൽകുന്നതായിരുന്നു.

കൊറോണയെ അതിജീവിച്ചവർ അവരെ അതിനു സഹായിച്ചവർക്കു നന്ദി പറയുന്ന ചിത്രം അച്ഛൻ പത്രത്തിൽ കാണിച്ചു തന്നു. ഭയം അല്ല ജാഗ്രത യാണ് വേണ്ടത് എന്ന് ആ വാർത്തകൾ എന്നെ പഠിപ്പിച്ചു. മാസ്കിനു ക്ഷാമം നേരിട്ടപ്പോൾ ഞാനും അമ്മയും കൂടി കുറെ മാസ്ക് നിർമ്മിച്ച് ആരോഗ്യപ്രവർത്തകർക്കു നൽകി. ആരും ഒറ്റക്കല്ല. നമ്മൾ എല്ലാവരും ഒരു മാലയിൽ കോർത്ത മുത്തുകൾ ആണ്. നാം ഒരുമിച്ചു നിന്നാൽ എന്തിനെയും നേരിടാം. നമ്മുടെ കരുത്തിനു mമുൻപിൽ കൊറോണ ഉറപ്പായും മുട്ടുകുത്തുക തന്നെ ചെയ്യും. നമ്മൾ ഈ മഹാമാരി യെ അതിജീവിക്കുക തന്നെ ചെയ്യും.

അനുഷ്ക ബി ഷാജി
10F ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം