ഗവ ഹൈസ്കൂൾ, പൊള്ളേത്തൈ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

<
ആരോഗ്യകരമായ മെച്ചപ്പെട്ട പരിസ്ഥിതി സംരക്ഷണമാണ് ഈ കാലഘട്ടത്തിൽ ഏറെ ആവശ്യമായിട്ടുള്ളത്. അതുകൊണ്ടുതന്നെ ആരോഗ്യകരവും സുതാര്യവുമായ ഒരു പരിസ്ഥിതി എങ്ങനെ വാർത്തെടുക്കാമെന്ന് നാം ചിന്തിക്കേണ്ടതുണ്ട്. പരിസ്ഥിതിസംരക്ഷണമെന്നത് അതിലെ വിഭവങ്ങളുടെ സംരക്ഷണം തന്നെയാണ്. വായൂ, ജലം, മണ്ണ്, വനങ്ങൾ എന്നിവ വളരെ പ്രാധാന്യമർഹിക്കുന്നു. ഇവയെ ദോഷകരമായി ബാധിക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് നാം മാറേണ്ടതാണ്. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം, മരങ്ങൾ വെട്ടിനശിപ്പിക്കൽ, പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ തുടങ്ങിയവ പരിസ്ഥിതിയുടെ താളം തെറ്റിക്കുന്നു. ആഗോളതപനം പോലെയുള്ള ദുരന്തങ്ങൾക്ക് കാരണമാകുന്നു. പ്രളയംവും, സുനാമിയും, ഭൂകമ്പവും,മാരകരോഗങ്ങളും, ഭൂമിയിൽ നടമാടും. ജീവിതം ചോദ്യചിഹ്നമാകും. നമ്മുടെ നിലനിൽപ്പിനുവേണ്ടിയും, ഭാവിതലമുറയ്ക്കുവേണ്ടിയും പരിസ്ഥിതിയെ നാം സംരക്ഷിക്കണം. പ്രകൃതിയെ മലീമസപ്പെടുത്താതെ, വിഭവങ്ങൾ അമിത ചൂഷണം ചെയ്യാതെ നമുക്ക് പ്രകൃത്യംബയെ കാക്കാം.

അപർണ റ്റി എം
9A ഗവ. ഹൈസ്ക്കൂൾ പൊള്ളേത്തൈ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം