ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/രോഗപ്രതിരോധശേഷി
രോഗപ്രതിരോധശേഷി
രോഗങ്ങളെ ചെറുത്ത് നിൽക്കാനുള്ള ശരീരത്തിന്റെ കഴിവാണ് രോഗപ്രതിരോധശേഷി.ഇന്ന് നമുക്ക് അത്യാവിശ്യമായി വേണ്ടുന്ന ഒരു കാര്യമാണ് രോഗപ്രതിരോധശേഷി.കാരണം നമ്മുടെ ലോകത്ത് വിവിധതരം രോഗങ്ങൾ പുതുതായി ഉണ്ടാകുന്നുണ്ട്.ഈ രോഗങ്ങളെ ചെറുക്കാൻ നമ്മുടെ ശരീരത്തിന് രോഗപ്രതിരോധശേഷി വേണം.ഇതിനാദ്യമായി നാം ശരീരശുചിത്വവും പരിസരശുചിത്വവും പാലിക്കണം.ദിവസവും രാവിലെയും രാത്രിയും പല്ല് തേക്കുക,രണ്ടുനേരം കുളിക്കുക, നഖംവെട്ടി വൃത്തിയാക്കുക,കഴുകിയ വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക,ഇതിലൂടെ നമുക്ക് കുറേ രോഗങ്ങളെ ചെറുത്ത് നിൽക്കാൻ കഴിയും.പരിസരം ശുചിയാക്കുക വഴി ഈച്ച,കൊതുക് തുടങ്ങിയ പ്രാണികൾവഴിയുള്ള രോഗവ്യാപനം തടയാൻ കഴിയും.മുട്ട,മത്സ്യം,മാംസം,പച്ചക്കറികൾ മുതലായവ നന്നായി വേവിച്ച് കഴിക്കുക.പയറുവർഗ്ഗങ്ങൾ,ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.വിറ്റാമൻ സി അടങ്ങിയ ഭക്ഷണസാധനങ്ങൾ കഴിക്കുക.എണ്ണയുടെ അമിതമായഉപയോഗം രോഗങ്ങളെ ക്ഷണിച്ച് വരുത്തും.ദിവസവും വ്യായാമം ചെയ്യണം. നല്ല ഉറക്കം അത്യാവശ്യമാണ്. പഴകിയതും കേടായതുമായ ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കുക.ജങ്ക് ഫുഡ്,ശീതളപാനീയങ്ങൾ ഇവ ഒഴിവാക്കുക.വീട്ടിൽ പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നതും,തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതും ശീലമാക്കുക.ഇങ്ങനെയെല്ലാം നമുക്ക് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിയും.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം