ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം2

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

പ്രതിരോധമെന്നാൽ ചെറുക്കലാണല്ലോ
രോഗത്തെ നമ്മൾ ചെറുത്തു തോൽപ്പിക്കണം
വ്യക്തിശുചിത്വം പരിസര ശുചിത്വം
രോഗപ്രതിരോധമെന്നോർക്കുക കൂട്ടരെ
കാലത്തെഴന്നേറ്റ് പല്ലു തേച്ചിടേണം
സോപ്പിട്ട് കൈകൾ കഴുകിടേണം
പ്രാതലായ് പുട്ടും കടലയുമാവട്ടെ
ഉച്ചയ്ക്ക് ചോറിനവിയലും തോരനും
പുഴുക്കും കട്ടനുമായിടാം വൈകിട്ട്
അത്താഴം ക‍ഞ്ഞിയും പയറുമാകട്ടെ
വ്യായാമം ചെയ്യണം നന്നായുറങ്ങണം
ടി വി കണ്ടീടേണം അറിവുകൾ നേടണം
മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കണം കൂട്ടരെ
എഴുതിയും വായിച്ചും നമുക്കു മുന്നേറിടാം
ആലിംഗനം ഹസ്തദാനങ്ങളും മാറ്റി
നമസ്കരിച്ചീടാം തൊഴുകൈകളാലെ
കൂട്ടം കൂടേണ്ട അകലം പാലിക്കണം
നിയമപാലകർതൻ വാക്കുകൾ കേൾക്കണം
ആരോഗ്യ പ്രവർത്തകരെ നമിച്ചിടേണം
മുഖ്യന്റ വാക്കുകളനുസരിച്ചീടേണം
നല്ലൊരു ലോകത്തെ നയിച്ചിടേണം.

ഭാഗ്യ എസ്
5എ ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത