ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/പരിസ്‌ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി എന്നാൽ ജീവന്റെ അടിസ്ഥാന ഘടകമാണ്.പരിസ്ഥിതി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നമുക്ക് ചുറ്റുമുള്ള സർവചരാചരങ്ങളും,സസ്യലതാദികളും, ഭൂമിയും,ആകാശവും,കുന്നുകളും,പർവതങ്ങളും എല്ലാം ഉൾപ്പെടുന്നത്. പരിസ്ഥിതി സംരക്ഷണം നമ്മുടെ ജീവൻറെ നിലനിൽപ്പിന് അത്യാവശ്യമാണ് . അതുകൊണ്ടു മരങ്ങൾ വെട്ടി നശിപ്പിക്കരുത്. മരങ്ങൾ പ്രകാശസംശ്ലേഷണ സമയത്ത് പുറംതള്ളുന്ന ഓക്സിജനാണ് നമ്മുടെ ജീവവായു. അതുപോലെ പ്ലാസ്റ്റിക് വസ്തുക്കൾ തീ ഇടുന്നത് മൂലം നമ്മുടെ അന്തരീക്ഷത്തിൽ കാർബൺ ഡയോ സൈഡിന്റെഅളവ് കൂടുന്നു. അത് ഓസോൺ പാളികൾക്ക് വിള്ളൽ ഉണ്ടാക്കുന്നു. ഓസോൺപാളി ഇല്ലെങ്കിൽ സൂര്യനിൽ നിന്ന് വരുന്ന അൾട്രാ വയലറ്റ് രശ്മികൾ നമ്മുടെ ഭൂമിയിൽ പതിക്കുകയും സ്കിൻ കാൻസർ പോലുള്ള അസുഖങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. നമ്മൾ ഈ ഇടയ്ക്ക് അനുഭവിച്ച പ്രളയം ഓർമ്മയില്ലേ. ഇത് ഉണ്ടാകാനുള്ള കാരണം കുന്നുകൾ ഇടിച്ചു നിരത്തിയത് മൂലവും, മരങ്ങൾ വെട്ടി നശിപ്പിച്ചത് മൂലവും, പുഴകളിൽ നിന്നും മറ്റും ഉണ്ടായ മണൽവാരൽ മാത്രവുമാണ്. ഇതെല്ലാം ലാഭേച്ഛയോടെ മനുഷ്യൻ ചെയ്യുന്ന പ്രവൃത്തികളാണ്. ഇത് നമുക്ക് തന്നെ ദോഷം ആയിത്തീരുന്നു.ഫാക്ടറികളിൽനിന്നും പുറംതള്ളുന്ന മലിനവായുവും,മലിനജലവും,അന്തരീഷത്തെയും ശുദ്ധജലത്തെയും മലിനപ്പെടുത്തുകയും രോഗങ്ങൾ ഉണ്ടാക്കുകയും ചെയുന്നു. “നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്.നമ്മുക്ക് ഒത്തുചേർന്നു നമ്മുടെ പ്രകൃതിയെ രക്ഷിക്കാം”
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം