ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/ഞാനും എന്റെ വീടുംപരിസരവും

Schoolwiki സംരംഭത്തിൽ നിന്ന്
ഞാനും എന്റെ വീടുംപരിസരവും

പ്രാചീനകാലം മുതൽ നമ്മുടെ പൂർവ്വികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ ഉള്ളവരായിരുന്നുവെന്ന് പുരാതനസംസ്ക്കാരത്തിന്റെ തെളിവുകളിൽ നിന്ന് നമുക്ക് വ്യക്തമാകുന്നു.ശുചിത്വത്തിന്റെ മാഹാത്മ്യം തിരിച്ചറിഞ്ഞവരായിരുന്നു നമ്മുടെ പൂർവ്വികർ.വ്യക്തിയായാലും സമൂഹമായാലും ആരോഗ്യം പോലെതന്നെ പ്രാധാന്യമുള്ളതാണ് ശുചിത്വവും.മാത്രമല്ല,ആരോഗ്യവും ശുചിത്വവും അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു.ആരോഗ്യ,വിദ്യാഭ്യാസമേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പിന്നിലാണെന്ന് കണ്ണ്തുറന്ന് നോക്കുമ്പോൾ ആർക്കും മനസ്സിലാകും.വ്യക്തിശുചിത്വം,ഗൃഹശുചിത്വം,പരിസരശുചിത്വം എന്നിവയാണ് ശുചിത്വത്തിന്റെ അടിസ്ഥാനഘടകങ്ങൾ.ആരോഗ്യശുചിത്വപരിപാലനത്തിലെ പോരായ്മകളാണ് 90ശതമാനം രോഗങ്ങൾക്കും കാരണം.
വ്യക്തിശുചിത്വം:വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്.അവ നാം കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലിരോഗങ്ങളെയും നമുക്ക് ഒഴിവാക്കാൻ കഴിയും.ഭക്ഷണത്തിന് മുൻപും പിൻപും കൈകൾ നന്നായി കഴുകുക, പൊതുസ്ഥലസമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് ഇരുപത് സെക്കന്റോളം കഴുകുക,ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൊണ്ട് മുഖം മറയ്ക്കുക,നഖം വെട്ടിവൃത്തിയാക്കുക,രാവിലെ ഉണരുമ്പോഴും രാത്രിഉറങ്ങുന്നതിന് മുൻപും പല്ല് തേയ്ക്കുക എന്നിവ ശുചിത്വശീലത്തിന്റെ ഭാഗമാണ്.
ഗൃഹശുചിത്വം:വ്യക്തിശുചിത്വം പാലിക്കുന്നതുപോലെതന്നെ ഗൃഹശുചിത്വവും നാം ഉറപ്പാക്കേണ്ടതാണ്.നാം നമ്മുടെ വീട് വൃത്തിയായി സൂക്ഷിക്കണം.വീടിനകത്തുള്ള പൊടിപടലങ്ങൾ തൂത്തും തുടച്ചും വൃത്തിയാക്കണം.മാലിന്യങ്ങൾ വലിച്ചെറിയരുത്.ഇങ്ങനെ ചെയ്യുന്നതിലൂടെ നമുക്ക് വീട് വൃത്തിയായി സൂക്ഷിക്കാൻ പറ്റും.
പരിസരശുചിത്വം:വ്യക്തിശുചിത്വവും,ഗൃഹശുചിത്വവും പാലിക്കുന്നതിലൂടെ നമുക്ക് പരിസരശുചിത്വവും പാലിക്കാൻ സാധിക്കും.വീട്ടുപരിസരങ്ങളിലെ ചപ്പുചവറുകൾ വലിച്ചെറിയാതിരിക്കുകയും,ചിരട്ടയിലും മറ്റും കെട്ടിനിൽക്കുന്ന വെള്ളം തട്ടിക്കളഞ്ഞും മാരകമായ രോഗങ്ങളെ നമുക്ക് ഒഴിവാക്കാനാകും.വീട്ടിലെ പച്ചക്കറിമാലിന്യങ്ങൾ വളത്തിനായി ഉപയോഗിക്കാം.
ഇങ്ങനെ ചെയ്യുന്നതിലൂടെ നാം സമൂഹത്തെയാണ് സംരക്ഷിക്കുന്നത്.

അമ്മു എസ്
9 A ജി.എച്ച്.എസ്.എസ്.മങ്ങാട്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം