ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/ജീവിതശൈലീ രോഗങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ജീവിതശൈലീ രോഗങ്ങൾ

മനുഷ്യൻ ഇന്ന് പ്രകൃതിയെ മറന്നാണ് ജീവിക്കുന്നത്.അവന്റെ നാശത്തിന് കാരണം അവൻ തന്നെയാണ്.അവന്റെ ചിട്ടയില്ലാത്ത ജീവിതശൈലിയാണ് പ്രധാനകാരണം.ഇപ്പോഴത്തെ രോഗങ്ങളായ പ്രമേഹം,രക്തസമ്മർദ്ദം,ആസ്മ,ഹൃദ്രോഗം എന്നിവ ജീവിതശൈലീ രോഗങ്ങളാണ്.വ്യായാമം കുറയുന്നതാണ് ഇവ വരാനുള്ള ഒരു കാരണം.കൃത്യമായി വ്യായാമം ചെയ്യുന്ന എത്ര പേരുണ്ട്?രണ്ടാമത്തേത് ഭക്ഷണക്രമമാണ്.ചിട്ടയായഭക്ഷണക്രമത്തിലൂടെ ഈ രോഗങ്ങളെ ഒരു പരിധിവരെ നിയന്തിക്കാനാകും.രോഗം പിടിപെട്ടാൽത്തന്നെ ഭക്ഷണ ക്രമീകരണങ്ങൾ പാലിച്ചും കൃത്യമായ പരിശോധനയിലൂടെയും,ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്നുകൾ കൃത്യമായി കഴിച്ചും ഈ രോഗങ്ങളെ നമുക്ക് മാറ്റി നിർത്താൻ സാധിക്കും.ഇങ്ങനെ ചിട്ടയായ ജീവിതത്തിലൂടെ രോഗവിമുക്തമായ ഒരു പുതിയ തലമുറയെ നമുക്ക് വാർത്തെടുക്കാനാകും.

ആദിത്യ സുനിൽ
9A ജി.എച്ച്.എസ്.എസ്.മങ്ങാട്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം