ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/കൊറോണ രോഗവും പ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ രോഗവും പ്രതിരോധവും

വൈറസുകളുയെ വലിയ ഒരു കൂടാരമാണ് കൊറോണ.മൈക്രോസ്ക്കോപ്പിലൂടെ നോക്കിയാൽ കിരീടം പോലെ കാണപ്പെടും.കിരീടത്തിന്റെ ഇംഗ്ലീഷ് പദമാണ് ക്രൗൺ.ഇതിൽ നിന്നാണ് കൊറോണ എന്ന വാക്ക് വന്നത്.ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് ആദ്യമായി ഈ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്.പിന്നീട് എല്ലാ രാജ്യങ്ങളിലേയ്ക്കും ഇത് പടർന്ന് പിടിക്കുകയായിരുന്നു.ശ്വസനവ്യവസ്ഥയെ തകരാറിലാക്കുന്നതുവഴിയാണ് മരണം സംഭവിക്കുന്നത്.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക,കൊറോണ രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുക,യാത്രചെയ്യുമ്പോൾ മാസ്ക്ക് ഉപയോഗിക്കുക,ഇടവിട്ട് സോപ്പുപയോഗിച്ച് കൈകഴുകുക,വ്യക്തിശുചിത്വം പാലിക്കുക,ധാരാളം വെള്ളം കുടിക്കുക,പൊതുസ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കുക,മറ്റുള്ളവരിൽ നിന്ന് അകലം പാലിച്ച് നിൽക്കുക,ഹസ്തദാനം ഒഴിവാക്കുക,കഴിവതും വീട്ടിൽ തന്നെ ഇരിക്കുക എന്നിവയാണ് രോഗം വ്യാപിക്കുന്നത് തടയാൻ നമുക്ക് എടുക്കാവുന്ന പ്രതിരോധമാർഗ്ഗങ്ങൾ.ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത്.ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത് എന്ന് നമ്മൾ ഓരോരുത്തരും മനസ്സിലാക്കേണ്ട കാലഘട്ടമാണിത്.ഒരുമയോടെ ഒത്തൊരുമിച്ച് നിന്ന് നമുക്ക് ഈ രോഗത്തെ ചെറുത്തു നിൽക്കാം.

മിത്ര മനു
5A ജി.എച്ച്.എസ്.എസ്.മങ്ങാട്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം