ഗവ ഹയർ സെക്കന്ററി സ്കൂൾ ഭൂതക്കുളം/അക്ഷരവൃക്ഷം/ശുചിത്വവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വവും രോഗപ്രതിരോധവും

'പ്രകൃതി' എന്ന വാക്ക് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിവരുന്ന ചിത്രം പച്ചപ്പുനിറഞ്ഞ ഒരു മനോഹരചിത്രമാണ്. എന്നാൽ ഇന്ന് എവിടെ നോക്കിയാലും മാലിന്യങ്ങളും അതിൽ നിന്നുണ്ടാകുന്ന മാരകരോഗങ്ങളുമാണ്. പ്രകൃതിയെ നശിപ്പിക്കുന്നത് നാം തന്നെയാണ്.

ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവരായിരുന്നു നമ്മുടെ പൂർവികർ. എന്നാൽ പുതിയ തലമുറ അതിനെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ആരോഗ്യവിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്നവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പിറകിലാണ്. ആവർത്തിച്ചുവരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മയ്ക്ക് കിട്ടുന്ന പ്രതിഫലമാണെന്ന് നാം തിരിച്ചറിയുന്നില്ല. ശുചിത്വം എന്നാൽ വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടുകളും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ്. ഇതുപോലെ നമ്മുടെ പ്രകൃതിയെ മാലിന്യവിമുക്തമാക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.

ശുചിത്വമില്ലായ്മ മുലമുണ്ടാകുന്ന മാറാവ്യാധികളെ നമുക്ക് തടയാൻ സാധിക്കില്ല. അത് വരാതിരിക്കാനുള്ള മുൻകരുതലുകൾ മാത്രമാണുള്ളത്.

അഫ്സൽ എസ്
9 E ഗവ. ഹയർ സെക്കന്ററി സ്കൂൾ, ഭൂതക്കുളം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം