ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്ബ് 2018-2019
സയൻസ് ക്ലബ്ബ് കൺവീനർ - ശ്രീമതി.ഡോളി

പോസ്റ്ററുമായി കുട്ടികൾ അസംബ്ലിയിൽ
സയൻസ് ക്ലബ്ബ്
ചാന്ദ്രദിനാഘോഷത്തിൽ നിന്ന്
ചാന്ദ്രദിനാഘോഷത്തിൽ നിന്ന്
ചാന്ദ്രദിനാഘോഷം-ചിത്രപ്രദർശനം
സയൻസ് പാർക്കിന്റെ നിർമ്മാണത്തിൽ
സയൻസ് പാർക്ക് ഒരുങ്ങുന്നു
സയൻസ് പാർക്ക് ഒരുങ്ങുന്നു

കുട്ടികളിൽ ശാസ്ത്രബോധം വളർത്തുന്നതിനു് ഏറെ ഉപകാരപ്പെടുന്ന ക്ലബ്ബാണ് സയൻസ് ക്ലബ്ബ്. വളരെ ചിട്ടയായ പ്രവർത്തനങ്ങളോടെ സയൻസ് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. ശ്രീമതി.ഡോളിയാണ് സയൻസ് ക്ലബ്ബിന്റെ കൺവീനർ.
ലഹരിവിരുദ്ധദിനം
ജൂൺ 26ലെ ലഹരിവിരുദ്ധദിനത്തിൽ പ്രത്യേക അസംബ്ലി നടത്തി. എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് പോസ്റ്റർരചന മത്സരം നടത്തി. അവരവർ തയ്യാറാക്കിയ പോസ്റ്റുമായാണ് അസംബ്ലിയിൽ കുട്ടികൾ ഹാജരായത്. പ്രധാനറോഡുവരെ കുട്ടികൾ റാലി നടത്തുകയും ചെയ്തു.
ചാന്ദ്രദിനം
ജൂലൈ 21നു് ചാന്ദ്രയാൻ ദിനത്തിൽ വിപുലമായ പരിപാടികളാണ് നടത്തിയത്. സൗരയൂഥത്തിന്റെ മാതൃകയും അപ്പോളോയിലെ സഞ്ചാരികളും സ്കൂൾ അങ്കണത്തിൽ പ്രത്യക്ഷപ്പെട്ടു. സെമിനാർ ഹാളിൽ പ്രത്യേക ചിത്രപ്രദർശനവും ഒരുക്കി.
സയൻസ് പാർക്ക്
സയൻസ് ക്ലബ്ബിന്റെ ഒരു ചിരകാല സ്വപ്നം ഈ വർഷം സാക്ഷാത്ക്കരിക്കപ്പെടുകയാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ശാസ്ത്രപഠനത്തിനു് സഹായകമായ ഒരു ലാബ് ശാസ്ത്രപാർക്ക് എന്ന സംവിധാനത്തിൽ ഒരുങ്ങുകയാണ്. എല്ലാ യു.പി.യിലെയും ഹൈസ്കൂളിലെയും എല്ലാ കുട്ടികൾക്കും ശാസ്ത്രപഠനത്തിന് സഹായമരുളാൻ കഴിയുന്ന വിധത്തിലാണ് ശാസ്ത്രപാർക്ക് കോയിക്കൽ സ്കൂളിൽ പ്രവർത്തനം ആരംഭിക്കാനൊരുങ്ങുന്നത്. ജൂണിൽ തുടങ്ങിയ ശാസ്ത്രപാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അന്ത്യഘട്ടത്തോടടുത്തിരിക്കുകയാണ്. ഉടൻ തന്നെ ഉദ്ഘാടനം നടത്തി വിദ്യാർത്ഥികൾക്ക് പ്രയോജനപ്രദമാക്കാൻ ഒരുങ്ങുകയാണ്.