ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/അക്ഷരവൃക്ഷം/മഹാമാരികൾ

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരികൾ

AD 1720ൽ ഫ്രാൻസിലെ മാർസൈലെ എന്ന നഗരം വന പ്ലേഗ് രോഗത്തിന്റെ പിടിയിലമർന്നു. അത് ലക്ഷക്കണക്കിനു മനുഷ്യരെ കൊന്നൊടുക്കി.
അതു കഴിഞ്ഞ് കൃത്യം നൂറു വർഷം കഴിഞ്ഞപ്പോൾ (AD 1820)ൽ കോളറ എന്ന മഹാമാരി പ്രത്യക്ഷപ്പെട്ടു. അത് ഇന്തോനേഷ്യയിലും തായ്‍ലന്റിലും ഫിലിപ്പീൻസിലും ഉള്ള ലക്ഷക്കണക്കിനു് ആളുകളെ കൊന്നൊടുക്കി.
അതിനു ശേഷം വീണ്ടും നൂറു വർഷം കഴിഞ്ഞപ്പോൾ (AD 1920)ൽ മനുഷ്യരാശിക്ക് മഹാദുരന്തം വിതച്ചു കൊണ്ട് സ്പാനിഷ് ഫ്ലൂ എന്ന മഹാവ്യാധി പ്രത്യക്ഷപ്പെട്ടു. അതിലും ലക്ഷക്കണക്കിനു് ആളുകൾ മരണപ്പെട്ടു. അത് നമ്മുടെ ലോകജനതയെ മുഴുവൻ ബാധിച്ചു.


ഇപ്പോഴിതാ, വീണ്ടും നൂറു വർഷം തികയുന്ന വേളയിൽ (AD 2020)ൽ കൊറോണ എന്ന മഹാമാരി! ഇങ്ങനെ ഓരോ നൂറു വർഷം കൂടുമ്പോഴും ഓരോ മഹാമാരികൾ മനുഷ്യരാശിയെ വിഴുങ്ങുന്നു. ചിലരുടെ നിഗൂഢവാദങ്ങളെ പരിപോഷിപ്പിക്കുന്ന അത്ഭുതം തന്നെ!

150നാനോ മീറ്റർ മാത്രം വലിപ്പം ഉള്ള വൈറസിന്റെ ഭീഷണി എത്ര വലുതായിരിക്കുന്നു? ഭൂമിയുടെ ചുറ്റളവ് 550മില്യൺ കിലോ മീറ്റർ സ്ക്വയറാണ്. നാം ജീവിക്കുന്നത് യഥാർത്ഥ പകർച്ചവ്യാധിയിലോ അതോ നിർമ്മിത പകർച്ചവ്യാധിയിലോ ?

സാന്ദ്രാ ഗിരീഷ് എസ്.
5 B ഗവ. ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം