ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് എന്ന മഹാമാരി
ലോകത്തെ തന്നെ മാറ്റിമറിച്ച കോവിഡ് എന്ന മഹാമാരിയുടെ ഉദ്ഭവം ചൈനയിലെ വുഹാൻ എന്ന സ്ഥലമാണ്. കൊറോണ വൈറസ് ഡിസീസ് 2019 എന്നതിന്റെ ചുരുക്കപ്പേരാണ് കോവിഡ്-19. ഇത് ലോകത്തിലെ ജനങ്ങളുടെ ജീവൻ കവർന്നെടുക്കുകയാണ്. ഈ മഹാമാരിയിൽ നിന്നു മാനവരാശിയെ രക്ഷിക്കാൻ നമ്മൾ ഓരോരുത്തരും സ്വയം നിയന്ത്രിച്ചെങ്കിൽ മാത്രമേ കഴിയുകയുള്ളൂ. നമ്മുടെ സർക്കാരും ആതുരാരോഗ്യസേവകരും പോലീസുകാരും അഹോരാത്രം കോവിഡിന്റെ കയ്യിൽ നിന്നും നമ്മളെ രക്ഷിക്കാൻ വേണ്ടി പ്രയത്നിക്കുകയാണ്. നമുക്കുവേണ്ടി നമ്മുടെ ഡോക്യർമാരും നേഴ്സുമാരും വരെ രക്തസാക്ഷികളാവുകയാണ്.

കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ദിവസേന ഉയരുകയാണ്. എന്നാൽ ഈ മഹാവിപത്തിന്റെ പിടിയിൽ നിന്ന് രക്ഷപെട്ട ഏതാനും രാഷ്ട്രങ്ങളുണ്ട്. പതിനാറ് രാജ്യങ്ങളാണ് ഒരു രോഗി പോലുമില്ലെന്ന നേട്ടവുമായി മുന്നോട്ട് പോകുന്നത്. അത് നമുക്ക് ആശ്വാസം നല്കുന്ന വാർത്ത തന്നെയാണ്.

ആദ്യം രോഗബാധ സ്ഥിരീകരിച്ചയാളെ വെടിവച്ചു കൊന്നു എന്ന വാർത്ത വളരെ വേദനാജനകമാണ്. സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, കൈകൾ സോപ്പിട്ട കഴുകുക ന്നിവയിലൂടെ നമുക്ക് ഈ രോഗം വരാതെ നോക്കാം.

ഭൂമിയെ മലിനമാക്കിക്കൊണ്ടിരിക്കുന്ന മനുഷ്യർക്ക് ഒരു പാഠം പഠിക്കുന്നതിനു വേണ്ടി പ്രകൃതിയുടെ ഒരു വികൃതിയായിരിക്കാം കൊറോണ എന്ന വൈറസ്. ലോകത്തിലെ സമ്പദ് വ്യവസ്ഥയെ തന്നെ മാറ്റി മറിച്ച ഈ മഹാമാരിയെ വേരോടെ പറിച്ചു നീക്കുന്നതിനു വേണ്ടി നമുക്ക് ഒരുമിച്ചു പ്രയത്നിക്കാം; പ്രാർത്ഥിക്കാം.

ദർഷ സുദർശൻ
9 B ഗവ. ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം