ഗവ വൊക്കേ‍ഷണൽ ഹയർ സെക്കന്ററി സ്കൂൾ ചെറിയഴീക്കൽ/അക്ഷരവൃക്ഷം/സ്‌കൂൾ ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
സ്‌കൂൾ ജീവിതം


സ്‌കൂൾ ജീവിതമാണ് ഒരു കുട്ടിയെ അനുബന്ധിച്ചു ഏറ്റവും മനോഹരമായ നിമിഷങ്ങളാണ്. കൂട്ടൂകാരും അധ്യാപകരും ഒത്തുള്ള ജീവിതം അത് വേറെ രാജ്യത്തു പോയി സന്തോഷമായി ജീവിക്കുന്നതിനേക്കാൾ മനോഹരമാണ് സ്‌കൂൾ ജീവിതം. കൂട്ടുകാരുമൊത്തു ഒരു ഒറ്റ കുടുംബം പോലെയാണ് ഒരു സ്‌കൂൾ ജീവിതം. എന്റെ സ്‌കൂൾ ജീവിതവും ഇതുപോലെയാണ്. എനിക്കും കുറച്ചു കൂട്ടുകാരുണ്ട് എന്റെ കൂട്ടുകാരന്മാർ എന്തിനും ഏതിനും എന്റെ കൂടെ തന്നെ നിൽക്കും. എന്നാൽ കൂട്ടുകാരികൾ എന്നെ കളിയാക്കാനായി തന്നെ വരും. അവരെ ഞാൻ കളിയാക്കി പറയുകയല്ല. അവരും ചില കാര്യങ്ങൾക്കൊക്കെ എന്റെ കൂടെ നിൽക്കും. ചില അധ്യാപകർ ക്ലാസ്സിൽ വരുമ്പോൾ എന്റെയും കൂട്ടുകാരുടെയും മുഖങ്ങളൊക്കെ വാടും. എന്നാൽ അവർ ക്ലാസ്സിൽ വന്നു കയറി അത്യാവശ്യം തമാശകൾ പറഞ്ഞു കഴിയുമ്പോൾ ഞങ്ങൾക്ക് സന്തോഷമാകും പണ്ട് കുട്ടിയായിരുന്നപ്പോൾ ഞാൻ സ്‌കൂളിൽ പോകാൻ മടി കാണിക്കുമായിരുന്നു എന്നാൽ ഞാൻ വളർന്നു കഴിഞ്ഞപ്പോൾ ഞാൻ സ്‌കൂളിൽ വരാൻ താൽപര്യം കാണിക്കുവാൻ തുടങ്ങി കാരണം സ്‌കൂളിൽ വരുന്നത് എനിക്ക് ഒരു വിനോദമായി മാറി ഒരു ദിവസം പഠുത്തമില്ലെങ്കിൽ എന്റെ കൂട്ടുകാരെ കാണാതെ ഞാൻ വിമ്മിഷ്ടപ്പെടും പക്ഷെ ചില കൂട്ടുകാർ എന്റെ വീടിന്റെ അടുത്ത് തന്നെ ഉണ്ട് സ്‌കൂൾ ജീവിതമാണ് എന്റെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങൾ.

ആദിത്യൻ എൻ
10 B ജി.വി.എച്ച്.എസ്സ്. ചെറിയഴീക്കൽ
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം