ഗവ വി വി എച്ച് എസ് എസ് , കോടംതുരുത്ത്/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

തിരികെ വിദ്യാലയത്തിലേക്ക് -നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ക്ലാസ് പി‌ടി‌എ കൾ കൂടുകയും വിദ്യാലയവും പരിസരവും വൃത്തിയാക്കുകയും ചെയ്തു .സ്കൂളും പരിസരവും അലങ്കരിക്കുകയും ജനപ്രതിനിധികളുടെയും പി‌ടി‌എ യുടെയും സാന്നിധ്യത്തിൽ വിദ്യാലയത്തിൽ എത്തുന്ന കുട്ടികളെ സ്വീകരിക്കുവാൻ വേണ്ട എല്ലാ ഒരുക്കങ്ങളും നടത്തുകയും ചെയ്തു

നവംബർ 1 കേരളപ്പിറവി ദിനത്തിൽ തിരികെ വിദ്യാലയത്തിലെത്തിയ കുട്ടികളെ അദ്ധ്യാപകർ ,ജനപ്രതിനിധികൾ ,പി‌ടി‌എ എന്നിവർ ചേർന്ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് സ്വീകരിച്ചു .ക്ലാസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളെ ക്ളാസ്സിൽ എത്തിച്ചു .ഒരു ബെഞ്ചിൽ രണ്ടു കുട്ടികൾ എന്ന രീതിയിൽ ആണ് സീറ്റിങ് അറേഞ്ച് മെൻറ് നടത്തിയത് .ഒരു ക്ളാസ്സിൽ 20 കുട്ടികളെ വീതമാണ് ഇരുത്തിയത് .ക്ലാസ് മുറികൾ കുട്ടികൾ ഉണ്ടാക്കിയ വസ്തുക്കൾ കൊണ്ട് അലങ്കരിക്കുകയും പാട്ടും കളികളുമായി ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു .