ഗവ യു പി എസ് പെരിങ്ങമ്മല/അക്ഷരവൃക്ഷം/'''പ്രകൃതി '''
പ്രകൃതി
രാമു എന്ന് പേരുള്ള ഒരാൾ ഒരു പട്ടണത്തിൽ താമസിച്ചിരുന്നു. രാമുവിന്റെ വീടിനു പുറകിൽ നല്ലൊരു തോട്ടമുണ്ടായിരുന്നു. ആ തോട്ടത്തിൽ കുറെ ചെടികളും ഒരു ആപ്പിൾ മരവും ഉണ്ടായിരുന്നു. രാമുവിന്റെ കുട്ടിക്കാലത്തു മിക്ക സമയവും ആ മരത്തിന്റെ അടുത്തുനിന്നു കളിച്ചിരുന്നു. അവന് വിശക്കുമ്പോൾ അതിൽ നിന്നും മധുരമുള്ള ആപ്പിൾ കഴിച്ചിരുന്നു. ആപ്പിൾ മരത്തിനും രാമുവിനും പ്രായം കൂടി വന്നു.അങ്ങനെ ആപ്പിൾ മരത്തിൽ പഴം കായ്ക്കുന്ന നിന്നു. അവൻ ആ മരം മുറിച്ച് കുറച്ചു വീട്ടുപകരണങ്ങൾ ഉണ്ടാക്കാൻ തീരുമാനിച്ചു. പക്ഷെ അവൻ ശ്രദ്ധിക്കാത്ത ഒന്നുണ്ടായിരുന്നു. ആ മരത്തിനെ ആശ്രയിച്ച് ഒരുപാട് ജീവികൾ താമസിക്കുന്നുണ്ടാരുന്നു. മാർ മുറിക്കാൻ തുടങ്ങിയപ്പോൾ ആ ജീവികൾ രാമുവിന് ചുറ്റും വന്നു നിന്നു. അവർ പറഞ്ഞു ഈ മരം മുറിക്കരുത്. നിന്റെ കുട്ടിക്കാലത്ത് ഞങ്ങളെല്ലാം നിന്നോട് കളിച്ചിരുന്നു. ഈ മരം ഞങ്ങളുടെ വീടാണ്. നീ ഈ മരം മുറിച്ചാൽ ഞങ്ങൾക്ക് വേറൊരു സ്ഥലവുമില്ല. രാമു അവർ പറയുന്നത് കേൾക്കാൻ നിന്നില്ല.തേനീച്ചകൾ ആ മരത്തിൽ ഉണ്ടായിരുന്നു. രാമു കുറച്ച തേൻ അതിൽ നിന്ന് രുചിച്ചു നോക്കി. ആ തേനിന്റെ മധുരം അവന്റെ മനസിന് സന്തോഷമുണ്ടാക്കി. തേനീച്ചകൾ പറഞ്ഞു നിനക്ക് എന്നും തേൻ തരാം. കിളികൾ പറഞ്ഞു ഞങ്ങൾ നിനക്ക് എന്നും മധുരമുള്ള പാട്ടുകൾ പാടിത്തരാം. മരം പറഞ്ഞു ഞാൻ നിനക്കു എന്നും തണലും തണുപ്പും തരാം. അതുകേട്ട രാമു പറഞ്ഞു ഞാൻ മരം വെട്ടുന്നില്ല. ഞാൻ ഇനി ധാരാളം മരങ്ങൾ നടും. കൂട്ടുകാരെ, പ്രകൃതിയിൽ ഉള്ളതെല്ലാം ഉപയോഗമുള്ളതാണ്. ഒന്നും നശിപ്പിക്കരുത്. പ്രകൃതിയെ നശിപ്പിച്ചാൽ പ്രകൃതി പ്രളയം കൊണ്ടും അസുഖങ്ങൾ കൊണ്ടും നമ്മളെയും നശിപ്പിക്കും. നമുക്ക് പ്രകൃതിയെ സ്നേഹിച്ചു ജീവിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ